July 12, 2025
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ, calicut news, calicut varthakal, kozhikode news, kozhikode varthakal
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് വി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് കേരള ഗവൺമെന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് വി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഒ അശോകൻ സ്വാഗതം പറഞ്ഞു. അസോസിയേഷൻ രക്ഷാധികാരികളായ പി പി മോഹനൻ, കെ വി നകുലൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഇ പി ഷാജിത്ത് നന്ദി രേഖപ്പെടുത്തി. 

ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു നൽകുക, ഡ്രൈവർമാരുടെ റേഷ്യോ പ്രമോഷൻ ശമ്പള പരിഷ്ക്കരണ കമ്മീഷൻ നിർദ്ദേശിച്ചതുപ്രകാരം നടപ്പിലാക്കുക, സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും പി എസ് സി മുഖേനയുള്ള ഡ്രൈവർ തസ്തിക അനുവദിച്ച് നിയമനം നടത്തുക, വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി നഗരകാര്യ വകുപ്പിൽ നിന്ന് നിർത്തലാക്കുന്ന 94 ഡ്രൈവർ തസ്തിക ഗ്രാമപഞ്ചായത്തുകളിലേക്ക് പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പുതിയ ഭാരവാഹികളായി ഒ അശോകൻ (പ്രസിഡന്റ്), പി പ്രേമരാജൻ (സെക്രട്ടറി), ജനാർദ്ദനൻ (ട്രഷറർ), മനുകുമാർ, സുരേഷ് കുമാർ (വൈ. പ്രസിഡന്റുമാർ), പവിത്രൻ (സംസ്ഥാന കമ്മിറ്റി അംഗം), ഷാജിത്ത്, ശശി എൻ കെ, സുനിൽ കുമാർ, ലോഹിതാക്ഷൻ, ഗംഗാധരൻ, എം ടി ഷാജു, സതീശൻ കെ (കൗൺസിൽ മെമ്പർമാർ), മൊയ്തീൻ കോയ, റിയാസ് ഒ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *