കോഴിക്കോട് നിന്നും കെ എസ് ആര്‍ ടി സി വാഗമണ്‍, കുമരകം വിനോദയാത്ര സംഘടിപ്പിക്കുന്നു, kozhikode ksrtc tour trips, thottilpaalam ksrtc tour trips, ksrtc budget tourism trips, kozhikode tourism, kozhikode news, calicut news, kozhikode varthakal, kozhikode trips, calicut reporter

കോഴിക്കോട് നിന്നും കെ എസ് ആര്‍ ടി സി വാഗമണ്‍, കുമരകം വിനോദയാത്ര സംഘടിപ്പിക്കുന്നു

കെ എസ് ആര്‍ ടി സി കോഴിക്കോട് നിന്നും വാഗമണ്‍, കുമരകം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദ്വിദിന യാത്ര സംഘടിപ്പിക്കുന്നു. കോര്‍പറേഷന്റെ ബജറ്റ് ടൂറിസം സെല്‍ ആണ് ജനുവരി 25-ന് രാത്രി പുറപ്പെടുന്ന യാത്ര സംഘടിപ്പിക്കുന്നത്.

ജനുവരി 25-ന് രാത്രി 8.30-ന് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കും. രാത്രി 10.30-ന് കോഴിക്കോട് ഡിപ്പോയില്‍ നിന്നും സഞ്ചാരികള്‍ക്ക് യാത്രയില്‍ പങ്കുചേരാനും അവസരമുണ്ട്.

26-ന് വാഗമണില്‍ ചെലവഴിക്കുന്ന സംഘം അന്നേദിവസം അവിടെ താമസിച്ചശേഷം 27-ന് കുമരകം സന്ദര്‍ശിക്കും.

ട്രക്കിങ്, ബോട്ടിങ്, ക്യാമ്പ് ഫയര്‍, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിന് 3850 രൂപയാണ് ചാര്‍ജ്. യാത്രയുടെ ഭാഗമാകുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 6282363084

കോഴിക്കോട് നിന്നും കെ എസ് ആര്‍ ടി സി വാഗമണ്‍, കുമരകം വിനോദയാത്ര സംഘടിപ്പിക്കുന്നു

More From Author

കോഴിക്കോടിനെ അറിയാം: ക്വിസ് 2

കോഴിക്കോടിനെ അറിയാം: ക്വിസ് 3

Leave a Reply

Your email address will not be published. Required fields are marked *