യൂത്ത് കോണ്‍ഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു, kozhikode news, calicut news, kozhikode political news, calicut political news, calicut reporter

യൂത്ത് കോണ്‍ഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സംഘപരിവാറിനും നരേന്ദ്ര  മോദിക്കും എതിരെയുള്ള ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാണിക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കുറ്റിച്ചിറയില്‍ വച്ച്  പൊതുജനങ്ങള്‍ക്കു മുന്‍പില്‍  ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എം.ധനീഷ് ലാല്‍, ജില്ലാ ജന.സെക്രട്ടറി എന്‍.ലബീബ്, അസംബ്ലി പ്രസിഡന്റ് എം.പി.എ.സിദ്ദിഖ്, കെ എസ് യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാല്‍, വൈസ് പ്രസിഡന്റുമാരായ പി.പി.റമീസ്, ജെറില്‍ ബോസ്, സക്കരിയ കുറ്റിച്ചിറ, ജംഷി കുറ്റിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

More From Author

75,000 രൂപയുടെ മുട്ട മോഷ്ടിച്ചു, കുറഞ്ഞ വിലയ്ക്ക് വിറ്റു രണ്ടുപേര്‍ പിടിയില്‍, kozhikode crime news, crime news kozhikode, calicut crime news, crime news calicut, kozhikode, kozhikode news, calicut news, calicut reporter

75,000 രൂപയുടെ മുട്ട മോഷ്ടിച്ചു കുറഞ്ഞ വിലയ്ക്ക് വിറ്റ രണ്ടുപേര്‍ പിടിയില്‍

കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം; സമീപത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തി

കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം; സമീപത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *