calicut sports news, kozhikode sports news, calicut news, kozhikode news, special sports events, calicut reporter

ജില്ലാ സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റിന്‌ നാളെ തുടക്കം 

ബാലുശ്ശേരി: നെഹ്‌റു യുവകേന്ദ്ര- ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് ഈ മാസം 31,ഫെബ്രവരി 1 തിയ്യതികളില്‍ നടക്കും. ഒന്നിന് കിനാലൂര്‍ ഉഷ്‌ സ്‌കൂള്‍ സിന്തറ്റിക്ക് ട്രാക്കില്‍  ജില്ലയിലെ ബഡ്‌സ്, സ്‌പെഷ്യല്‍ സ്‌കൂളുകളിലെ പതിനാറ് സ്‌കൂളുകളില്‍ നിന്നുള്ള മൂന്നൂറ് വിദ്യാര്‍ത്ഥികള്‍   ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലായി പങ്കെടുക്കും. വിവിധ കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ വീല്‍ചെയര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്രോ ഇനങ്ങളും നടക്കും.

 രാവിലെ ഒമ്പത് മണിക്ക് ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് കമാല്‍ വരദൂര്‍ മേള ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും കോച്ചുമായ കിഷോര്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും

മീറ്റിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ മത്സരം പൂനൂരില്‍ നാളെ നടക്കും. പൂനൂര്‍ ടര്‍ഫില്‍ നടക്കുന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.

ജില്ലാ സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റിന്‌ നാളെ തുടക്കം 

More From Author

കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം; സമീപത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തി

കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം; സമീപത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തി

ബഷീറിനും വാഴകുന്നത്തിനും ഗുരുവന്ദനമൊരുക്കി പ്രദീപ് ഹൂഡിനോ, calicut news, vakkom muhammad basheer, pradeep hudino, calicut news, kozhikode news, calicut press club, kozhikode press club, calicut reporters

ബഷീറിനും വാഴകുന്നത്തിനും ഗുരുവന്ദനമൊരുക്കി പ്രദീപ് ഹൂഡിനോ

Leave a Reply

Your email address will not be published. Required fields are marked *