കെഎസ്ഇബി കൈവരിച്ച നേട്ടം അഭിമാനാർഹം: കെ കെ അബ്ദുല്ല, kozhikode news, calicut news, kozhikode varthakal, calicut varthakal, calicut reporter, kozhikode reporter

കെഎസ്ഇബി കൈവരിച്ച നേട്ടം അഭിമാനാർഹം: കെ കെ അബ്ദുല്ല

കോഴിക്കോട് :പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിന്റെ കണക്കുകൾ മാത്രം പറയുന്ന സമയത്ത് കെഎസ്ഇബിയെ ലാഭകരമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത് അഭിമാനാർഹമായ നേട്ടമാണെന്ന് 

ജനതാദൾ എസ്  കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ കെ അബ്ദുല്ല പ്രസ്താവിച്ചു. ജനതാദൾ എസ് ബേപ്പൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതി വകുപ്പ് മന്ത്രി . കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തിയും ജനങ്ങളിൽ അധികഭാരം ഏൽപ്പിക്കാതെയും ഉള്ള മാനേജ്മെന്റിങ് സംവിധാനവും കെഎസ്ഇബിയെ ലാഭകരമാക്കുന്നതിൽ സഹായകമായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു,

യോഗത്തിൽ ടി എ അസീസ് അധ്യക്ഷം വഹിച്ചു. പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവരെ ജില്ലാ പ്രസിഡണ്ട് പതാക നൽകി സ്വീകരിച്ചു.

അസീസ് മണലൊടി പി. ടി ആസാദ് റഷീദ് മുയിപ്പോത്ത് വി എം ആഷിക് ബീരാൻകുട്ടി എന്നിവർ സംസാരിച്ചു. ലൈല രാമനാട്ടുകര സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ ടി എ അസീസിനെ ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

കെഎസ്ഇബി കൈവരിച്ച നേട്ടം അഭിമാനാർഹം: കെ കെ അബ്ദുല്ല

More From Author

വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് 12 ന് കോഴിക്കോട് കടപ്പുറത്ത്, kozhikode news, kozhikode varthakal, calicut news, calicut varthakal, calicut reporter, kozhikode reporter, iuml, league news

വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് 12 ന് കോഴിക്കോട് കടപ്പുറത്ത്

കുട്ടികളിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണം നടത്തി, calicut reporter, kozhikode reporter, calicut news reporter, kozhikode news reporter, kozhikode news, calicut news, malabar news, wayanad news

കുട്ടികളിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *