കൺസഷൻ അട്ടിമറിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തെ പ്രതിരോധിക്കും: കെ എസ് യു 

കൺസഷൻ അട്ടിമറിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തെ പ്രതിരോധിക്കും: കെ എസ് യു 

കോഴിക്കോട്:  സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥി കൺസഷൻ അട്ടിമറിക്കാനുള്ള KSRTC യുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ് , KSRTC എം ഡി യുടെയോ സർക്കാരിന്റെയോ ഔദാര്യമല്ല .KSRTC യുടെ കെടുകാര്യസ്ഥതയിൽ വിദ്യാർത്ഥികളുടെ മെക്കിട്ട് കയറേണ്ടതില്ല.

കെഎസ്.ആർ.ടിസിയിലെ വിദ്യാർത്ഥികളുടെ കൺസഷൻ ആട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നടത്തിയ മാർച്ചിൽ സംസാരിരിക്കുകയായിരുന്നു അലോഷ്യസ് സേവ്യർ. അൺ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മറ്റു സ്ഥാപനങ്ങളിലേതു പോലെ തന്നെ കൺസഷൻ അവകാശമുള്ളവരാണ്.

അവരെ കൺസഷൻ നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലയെന്നും 25 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ല എന്നുള്ള നിലപാട് വിദ്യാർത്ഥി വിരുദ്ധമാണെന്നും വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്ന സമീപനമാണ് സർക്കാർ എ പി എൽ ,ബി പി എൽ എന്ന നിലയിൽ വിദ്യാർത്ഥി കൺസഷൻ വേർതിരിക്കുന്നതിലൂടെ സൃഷ്ടിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ്‌ കൂട്ടി ചേർത്തു. മാർച്ചുമായി കെ എസ് ആർ ടി സിയിലേക്ക് എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. 

പ്രവർത്തകർ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയിതു. കെ.എസ്.ആർ.ടി.സി.യിലെ കൺസഷൻ റദ്ധാക്കിയ നടപടി വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വിദ്യാർഥികളുടെ കൺസഷൻ റദ്ദാക്കാനുള്ള ഏത് നീക്കത്തെയും കെ.എസ്‌.യു ചെറുത്ത് തോൽപ്പിക്കുമെന്നും ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും അധ്യക്ഷത വഹിച്ച കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്  പറഞ്ഞു.  കെ.എസ്.യു നേതാക്കളായവി.ടി  നിഹാൽ, വി.ടി സൂരജ്, സനൂജ് കുരുവറ്റൂർ , എം.പി രാഗിൻ, എ.കെ ജാനിബ്, അർജുൻ പൂനത്ത്, എ.കെ അൻഷിദ്, ഷംലിക്ക് കുരിക്കൾ, ഗോകുൽ ഗുരുവായൂർ, അനീഷ് ആന്റണി എന്നിവർ നേതൃത്വം നൽകി.

കൺസഷൻ അട്ടിമറിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തെ പ്രതിരോധിക്കും: കെ എസ് യു 

More From Author

നരിക്കുനിയില്‍ കിണറ്റില്‍ അജ്ഞാത മൃതദേഹം kozhikode news, calicut news, calicut crime news, kozhikode crime news, unknown body, unknown deadbody, news, calicut reporter, kozhikode repeorter

നരിക്കുനിയില്‍ കിണറ്റില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്, kozhikode news, calicut news, kozhikode varthakal, calicut varthakal, kozhikode psc coaching, calicut psc coaching

കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *