കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്, kozhikode news, calicut news, kozhikode varthakal, calicut varthakal, kozhikode psc coaching, calicut psc coaching

കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിന്  ഐഐഎ ദേശീയ ആവാര്‍ഡ്.  സാമൂഹിക പ്രതിബദ്ധതയുള്ള നിര്‍മിതികളുടെ വിഭാഗത്തില്‍ മികച്ച രൂപകത്പ്പനയ്ക്കാണ് അവാര്‍ഡ്.

ഡീ എര്‍ത്ത് ആര്‍ക്കിറ്റെക്റ്റ്‌സിന്റെ നേതൃത്വത്തില്‍ ആര്‍ക്കിടെക്റ്റുകളായ വിവേക് പി.പി, നിഷാന്‍ എന്നിവരുടെ നേതൃത്വത്തിലാണ്  ഫ്രീഡം സ്‌ക്വയര്‍ രൂപകത്പ്പന ചെയ്തത്. കിയാര ലൈറ്റിംഗ് ആണ്  ലൈറ്റിംഗ് ഡിനൈനര്‍. വാസ്തുശില്‍പ്പ മേഖലയിലെ മികവിന് രാജ്യത്തുള്ള ഏറ്റവും മികച്ച അംഗീകാരമാണ് ഐഐഎ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്.

എ. പ്രദീപ് കുമാര്‍ എംഎല്‍എയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് തുക വകയിരുത്തി ഐഐഎ കോഴിക്കോട് സെന്ററിന്റെ പങ്കാളിത്തത്തോടെ 2020ലാണ്് കോഴിക്കോട് ബീച്ചില്‍  ഫ്രീഡം സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുജന നന്മ മുന്‍നിര്‍ത്തി  ഐഐഎ കാലിക്കറ്റ് സെന്റര്‍ സഹകരിച്ച് കോഴിക്കോട് നഗരത്തില്‍ നടപ്പാക്കിയ നിരവധി പദ്ധതികളില്‍ ഒന്നാണ് ഫ്രീഡം സ്‌ക്വയര്‍ ഫ്രീഡം സ്്ക്വയര്‍ അക്ഷരാര്‍ത്ഥത്തിലും പ്രതീകാത്മകമായും ഒരു നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും  പ്രാദേശിക നിര്‍മാണ വസ്തുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ജനങ്ങള്‍ക്കായുള്ള നിര്‍മിതിയാണിതെന്നും ജൂറി വിലയിരുത്തി. 

പൊതുസ്ഥലത്തെ മികച്ച ഡിസൈനിനുള്ള ട്രെന്‍ഡ്‌സ് അവാര്‍ഡിനും പൊതു സ്ഥലത്തെ മികച്ച ലാന്‍ഡ്‌സ്‌കേപ്പ് പ്രൊജക്ടിനുള്ള ഓള്‍  ഇന്ത്യ സ്‌റ്റോണ്‍ ആര്‍കിടെക്ചര്‍ അവാര്‍ഡും നേരത്തെ ഫ്രീഡം സ്‌ക്വയറിനെ തേടിയെത്തിയിട്ടുണ്ട്. 

 കേരളത്തിലെ ഏറ്റവും സജീവമായ പൊതു ഇടങ്ങളിലൊന്നാണ് ഇന്ന്  ഫ്രീഡം സ്‌ക്വയര്‍. ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ സ്ഥിരം വേദി കൂടിയാണ് ഇവിടം. ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡോട്ട് ഇന്‍ വഴി  ലോകത്തിലെ ഒന്‍പത് അര്‍ബന്‍ മ്യൂസിയങ്ങളില്‍ ഒന്നായി ഫ്രീഡം സ്‌ക്വയര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്

More From Author

കൺസഷൻ അട്ടിമറിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തെ പ്രതിരോധിക്കും: കെ എസ് യു 

കൺസഷൻ അട്ടിമറിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തെ പ്രതിരോധിക്കും: കെ എസ് യു 

നാലകത്തിന്റെ സംഭാവന അവിസ്മരണീയം : മേയർ, kozhikode mayor, calicut mayor, calicut mayor news, kozhikode mayor news, nalakath muhammed koya news, nalakath muhammad koya road, calicut reporter

നാലകത്തിന്റെ സംഭാവന അവിസ്മരണീയം : മേയർ

Leave a Reply

Your email address will not be published. Required fields are marked *