നാലകത്തിന്റെ സംഭാവന അവിസ്മരണീയം : മേയർ, kozhikode mayor, calicut mayor, calicut mayor news, kozhikode mayor news, nalakath muhammed koya news, nalakath muhammad koya road, calicut reporter

നാലകത്തിന്റെ സംഭാവന അവിസ്മരണീയം : മേയർ

മലബാറിൽ വിശിഷ്യാ കോഴിക്കോട് നഗരത്തിൽ ആത്മീയ ചൈതന്യം പ്രസരിപ്പിക്കുന്നതിലും മാനവിക മൂല്യങ്ങളിലൂന്നി മത വിഭാഗങ്ങളിലെ പരസ്പര വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ച മാതൃക പണ്ഡിതനായിരുന്നു കോഴിക്കോടിന്റെ മുഖ്യ ഖാസിയായിരുന്ന നാലകത്ത് മുഹമ്മദ് കോയയെന്ന് മേയർ ഡോ.ബീനാ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

വർഗീയതയും വിഭാഗീയതയും ജീർണ്ണതയും സർവ്വ രംഗം പോലെ മതകീയ മേഖലകളിൽ കൂടി വ്യാപരിക്കുന്ന ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ജീവിത മാതൃകകൾ എന്നും ഓർക്കപ്പെടുമെന്നും മേയർ പറഞ്ഞു.

ഖാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കുറ്റിച്ചിറയിൽ സംഘടിപ്പിച്ച ഖാസി നാലകത്ത് മുഹമ്മദ് കോയയുടെ പേരിലുള്ള റോഡിന്റെ നാമകരണ ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു.

ചടങ്ങിൽ വാർഡ് കൗൺസിലർ കെ.മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളെ പ്രതിനിധാനം ചെയ്ത് സി.എ.ഉമ്മർകോയ,പി.ടി. ആസാദ്, വി.പി.അബ്ദുറഹിമാൻ, എൻ.പി.നൗഷാദ്,പി.എം. ഇഖ്ബാൽ,ഇ.വി.ഫിറോസ്, പി.കെ.അബ്ദുള്ളക്കോയ, സി.എൻ.ലുഖ്മാൻ, കെ.പി.സെലീം, കെ.പി.അബ്ദുള്ളക്കോയ, ആർ.ജയന്ത് കുമാർ , കെ.വി. ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.

ഖാസി ഫൗണ്ടേഷൻ വൈസ് ചെയർമാൻ സി.പി.മാമുക്കോയ സ്വാഗതവും എം.വി.റംസി ഇസ്മായിൽ നന്ദിയും പറഞ്ഞു.

ചടങ്ങിൽ വാർഡ് കൗൺസിലർ കെ.മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു

More From Author

കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്, kozhikode news, calicut news, kozhikode varthakal, calicut varthakal, kozhikode psc coaching, calicut psc coaching

കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്

കളത്തില്‍താഴം വയലില്‍ മയക്കുമരുന്നിനെതിരെ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നു, calicut news, kozhikode news, calicut varthakal, kozhiode varthakal, calicut reporter, kozhikode reporter

കളത്തില്‍താഴം വയലില്‍ മയക്കുമരുന്നിനെതിരെ ജനജാഗ്രതാ സദസ്സ്

Leave a Reply

Your email address will not be published. Required fields are marked *