രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധനേടിയ ലാല റിലീസിനൊരുങ്ങുന്നു

രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധനേടിയ ലാല റിലീസിനൊരുങ്ങുന്നു

കോഴിക്കോട്: റീല്‍ കാര്‍ണിവല്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിദ്ധാര്‍ത്ഥന്‍ ചെറുവണ്ണൂര്‍ ,ഷാബു ഫറോക്ക് ,ന്യൂ വേവ് ഫിലിം സ്കൂള്‍ എന്നിവര്‍ നിര്‍മ്മിച്ച് സതീഷ് പി ബാബു രചനയും സംവിധാനവും നിര്‍വഹിച്ച ലാല റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നിരവധി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഇതിനോടകംതന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

പ്രണവ് മോഹന്‍ ,യമുന ചുങ്കപ്പള്ളി ,ഗാര്‍ഗി ഗംഗന്‍ ,ശ്രീലക്ഷ്മി ഹരിദാസ് , നിധന്യ പട്ടയിൽ തുടങ്ങിയര്‍ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്  ക്യാമറാമാനും സംവിധായകനുമായ പ്രതാപ് ജോസഫാണ്. ഗാനരചന ഷാബി പനങ്ങാടും സംഗീതം സോണി സായും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്: ഷിജു ബാലഗോപാലൻ.

പ്രബുദ്ധര്‍ എന്നു സ്വയം വിശേഷിപ്പിക്കുമ്പോഴും ജാതിയുടെ മേല്‍കീഴ് തട്ടുകള്‍ ,സംവരണം,സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങളോടുള്ള സമൂഹത്തിന്‍റെ നിലപാടുകളെ  ചിത്രം വിമര്‍ശന വിധേയമാക്കുന്നു.  കൂടാതെ ,സ്വയമറിയാതെ തന്നെ അടിമത്തത്തിന്‍റെ ചങ്ങലകള്‍ ദേഹത്തണിഞ്ഞു  നടക്കുന്ന  ഒരു സമൂഹം കൂടിയാണ് നമ്മുടേതെന്നും ലാല പറഞ്ഞു വെക്കുന്നു .

silver leaf psc academy, calicut
രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധനേടിയ ലാല റിലീസിനൊരുങ്ങുന്നു

More From Author

കോഴിക്കോട്‌ ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 12.6 കോടി രൂപ അനുവദിച്ചു

കോഴിക്കോട്‌ ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 12.6 കോടി രൂപ അനുവദിച്ചു

പൊലീസ് എംപ്ലോയീസ് സഹകരണ സംഘം മൊബൈൽ വിപണന മേളയ്ക്ക് തുടക്കം

പൊലീസ് എംപ്ലോയീസ് സഹകരണ സംഘം മൊബൈൽ വിപണന മേളയ്ക്ക് തുടക്കം

Leave a Reply

Your email address will not be published. Required fields are marked *