July 16, 2025

കോഴിക്കോട്‌ : സ്ത്രീസംഘടനയായ അന്വേഷി പുതിയ വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നതിന്റെ ഭാഗമായി തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങൾ കൈകാര്യം ചെയുന്ന പോഷ്‌ ആക്ട്‌–- 2013” നെ കുറിച്ച്‌ ഏകദിന സർട്ടിഫിക്കറ്റ് കോഴ്‌സ്‌ സംഘടിപ്പിച്ചു.

ചാലപ്പുറം എംഎച്ച്‌എടിയിൽ ചേർന്ന പരിപാടി തിരക്കഥാകൃത്ത്‌ ദീദി ദാമോദരൻ ഉദ്‌ഘാടനം ചെയ്‌തു. ഡോ.മനോജ് കുമാർ അധ്യക്ഷനായി.

പി വിജി പെൺകൂട്ട് സംസാരിച്ചു. ആശംസയർപ്പിച്ചു.

അന്വേഷി പ്രസിഡന്റ്‌ കെ അജിത സ്വാഗതവും സെക്രട്ടറി പി ശ്രീജ നന്ദിയും പറഞ്ഞു.

ഹൈകോടതി അഭിഭാഷക കെ കെ പ്രീത ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *