മന്ത്രിസഭായോഗ തീരുമാനങ്ങള്‍: ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും

എംസി റോഡിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു

വെഞ്ഞാറമൂട് പള്ളിക്കലിൽ വെച്ച് കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. കടക്കൽ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്.

മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല. അപ്പോൾ തന്നെ യാത്ര തുടരുകയും ചെയ്തു.

More From Author

മികച്ച ഗാനരചനയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഡോ.ഗിരീഷ് ഉദിനൂക്കാരന്

24 കായിക ഇനങ്ങൾ, 495 മത്സരങ്ങൾ, മത്സരിക്കുന്നവരെല്ലാം ജേതാക്കൾ; കോഴിക്കോടിന്റെ മുഖഛായ മാറ്റാനൊരുങ്ങി സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്സ് 2024

Leave a Reply

Your email address will not be published. Required fields are marked *