ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എം എസ് സൊലൂഷന്‍സ് സിഇഒ എം ഷുഹൈബിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്.

അതേ സമയം ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 31ന് കോടതി പരിഗണിക്കുംഎം എസ് സൊല്യൂഷന്‍സിനെ കൂടാതെ മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

ഷുഹൈബിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച്. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളുടെ വിവരങ്ങള്‍ തേടി മാതൃകമ്ബനിയായ മെറ്റയെ അന്വേഷണ സംഘം സമീപിച്ചു.

സോഷ്യല്‍മീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിന്റെ ഐ പി അഡ്രസ് അറിയിക്കാനും നിര്‍ദേശം നല്‍കി.

വാട്‌സ്‌ആപ്പ് വഴി ചോദ്യ പേപ്പര്‍ കിട്ടിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം.

More From Author

ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാൻ ഇടിച്ചുകയറി അപകടം

വയനാട് ടൗൺഷിപ്പ്: നിർണായക വിധിയുമായി ഹൈക്കോടതി; എസ്റ്റേറ്റ് ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *