ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി.

ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി.

തീരുമാനത്തില്‍ സന്തോഷമെന്നും ഇനി ഫണ്ടുകള്‍ എത്രയും വേഗം അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി ‘എക്സി’ല്‍ കുറിച്ചു.

‘അമിത്ഷാ ഒടുവില്‍ ഈ തീരുമാനം എടുത്തതില്‍ സന്തോഷം. ദുരിതം അനുഭവിച്ച നിരവധി ജനങ്ങള്‍ക്ക്, പുനരധിവാസത്തിനും മറ്റുമായി ഈ പ്രഖ്യാപനം സഹായിക്കും. ഇനി എത്രയും വേഗം ഫണ്ടുകളും മറ്റും അനുവദിക്കുക കൂടി വേണം’ എന്ന് പ്രിയങ്ക എക്സില്‍ കുറിച്ചു.

More From Author

പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കും: സംസ്ഥാന പോലീസ് മേധാവി

ബ്രോമാൻസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി

Leave a Reply

Your email address will not be published. Required fields are marked *