ബ്രോമാൻസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

കിരൺ കവേരപ്പ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച കൊടുവ വെഡ്ഡിംഗ് സോങ്ങാണ് റിലീസായത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

https://youtu.be/aCAREwXaU9M

ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ബ്രോമാൻസ് “.

അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.

എഡിറ്റിർ-ചമൻ ചാക്കൊ,സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് -റോണക്‌സ് സേവ്യർ, കോസ്റ്റ്യുംസ്- മഷർ ഹംസ, കലാസംവിധാനം – നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ -സുജിത്, ഹിരൺ,ഡിസൈൻസ്- യെല്ലോടൂത്ത്, സ്റ്റിൽസ് -വിഘ്‌നേശ്, കണ്ടെന്റ് &മാർക്കറ്റിംഗ്ഡിസൈൻ-പപ്പെറ്റ് മീഡിയ,

പി ആർ ഒ- എ എസ് ദിനേശ്.

More From Author

ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി.

കാലിക്കറ്റില്‍ നാലുവര്‍ഷ ബിരുദം; ഒന്നാം സെമസ്റ്ററില്‍ 64.82 ശതമാനം വിജയം

Leave a Reply

Your email address will not be published. Required fields are marked *