July 12, 2025
ശിശുക്കളുടെ ആധാര്‍ എങ്ങനെയെടുക്കാം? how to make child aadhar, aadhar center kozhikode, aadhar center calicut, calicut aadhar

ആധാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന ഐടി മിഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നവജാതശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും.

അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സസ് (വിരലടയാളം, കൃഷ്ണമണി രേഖ) വേണ്ടതില്ല.

എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടനെതന്നെ ആധാര്‍ എന്റോള്‍മെന്റ്‌റ് പൂര്‍ത്തീകരിക്കുന്നത് സര്‍ക്കാര്‍സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ ഭാവിയില്‍ സഹായകമാകും.

കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും പതിനഞ്ചു വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ പതിനേഴുവയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍സൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറുരൂപ ഇടാക്കും.

ശിശുക്കളുടെ ആധാര്‍ എങ്ങനെയെടുക്കാം?

Leave a Reply

Your email address will not be published. Required fields are marked *