കോഴിക്കോട്: മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പമെന്റ് ഫൗണ്ടേഷന്‍് ( എംആര്‍ഡിഎഫ്) ഹാഫ് കുക്ക്ഡ് ബട്ടര്‍ പൊറോട്ട വിപണിയിലിറക്കി.
ശുദ്ധമായ മില്‍മ വെണ്ണ ഉപയോഗിച്ച് പോഷക സമൃദ്ധവും രുചികരവുമായി നിര്‍മ്മിച്ച അഞ്ച് ബട്ടര്‍ പൊറോട്ട അടങ്ങിയ പാക്കറ്റിന് 70 രൂപയാണ് വില .മില്‍മ ഷോപ്പികള്‍, ക്ഷീര സംഘങ്ങള്‍, മില്‍മ പാര്‍ലറുകള്‍, വിവിധ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മില്‍മ പൊറോട്ട ലഭിക്കും.
പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ബട്ടര്‍ പൊറോട്ട വിപണിയിലിറക്കി.
എംആര്‍ഡിഎഫ് സി.ഇ.ഒ ജോര്‍ജ്ജ്കുട്ടി ജേക്കബ്, മലബാര്‍ മില്‍മ ഡയറക്ടര്‍ ചെന്താമര, പാലക്കാട് മാര്‍ക്കറ്റിംഗ് മാനേജര്‍ ദീപക് കൃഷ്ണന്‍, പിആന്റ്‌ഐ ജില്ലാ മേധാവി ഷീജ ഏലിയാസ് എന്നിവര്‍ സംസാരിച്ചു.