July 12, 2025
കലാലയങ്ങളെ ഹരിതാഭമാക്കാന്‍ റൂഹിയുടെ 'ട്രീ സ്‌കൂള്‍ നഴ്‌സറി' , kozhikode news, calicut news, best psc coaching center calicut, best psc coaching calicut, silver leaf psc academy kozhikode, silver psc kozhikode, silver academy kozhikode, silver hills academy kozhikode
രാജ്യത്തെ സ്‌കൂളുകളെ ഹരിതാഭമാക്കാന്‍  ബൃഹദ് പദ്ധതിയുമായി കോഴിക്കോട്ടുകാരിയായ ആറു വയസുകാരി

കോഴിക്കോട്: രാജ്യത്തെ സ്‌കൂളുകളെ ഹരിതാഭമാക്കാന്‍  ബൃഹദ് പദ്ധതിയുമായി കോഴിക്കോട്ടുകാരിയായ ആറു വയസുകാരി. ലോക പരിസ്ഥിതി ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകയായ റൂഹി മൊഹ്‌സബ് ഗനിയാണ്    ‘ട്രീ  സ്‌കൂള്‍ നഴ്‌സറി’ എന്ന പുത്തന്‍ ഉദ്യമത്തിന് തുടക്കം കുറിച്ചത്.  പദ്ധതിയുടെ ഉദ്ഘാടനം നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും റൂഹിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളെ ശാക്തീകരിച്ച് കേരളം മൂതല്‍ കാശ്മീര്‍ വരെ രാജ്യത്തെ പത്ത് ലക്ഷം സ്‌കൂളുകളിലായി  ഒരു കോടി  വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുകയാണ് ലക്ഷ്യം. പ്രിസം പദ്ധിതിയിലൂടെ സ്‌കൂളുകളുടെ ചിത്രം മാറ്റിയെഴുതിയ ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. 

ഉരുള്‍ പൊട്ടല്‍,  മണ്ണിടിച്ചില്‍ എന്നിവ തടയുന്നതിന് ദുരന്തം വേട്ടയാടിയ വയനാട്ടിലെ ചൂരല്‍ മലയില്‍ ആല്‍, നീര്‍മരുത്, താന്നി  എന്നിവ  നട്ടു പിടിപ്പിച്ച്  റൂഹി  നേരത്തെ തന്നെ മാതൃകയായിരുന്നു.  നൂറിലധികം വൃക്ഷത്തൈകളാണ് റൂഹിയുടെ നേതൃത്വത്തില്‍ ഇവിടെ നട്ടത്. പ്രകൃതി സംരക്ഷണ സന്ദേശം പകര്‍ന്നു നല്‍കുന്നതിനായി പാസ്‌പോര്‍ട്ടുകള്‍ റീസൈക്കിള്‍ഡ് കടലാസുകളില്‍ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ലോക രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്തയച്ചുകൊണ്ടുള്ള റൂഹിയുടെ ഇടപെടല്‍ ഏറെ  ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. അതീവ ഗൗരവമുള്ള രേഖയായ പാസ്‌പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ഒരു മാറ്റം വരുമ്പോള്‍ അത് ജനം ചര്‍ച്ച ചെയ്യുകയും വന നശീകരണത്തിനെതിരെയുള്ള നിശബ്ദ ബോധവത്ക്കരണമായി മാറുകയും ചെയ്യുമെന്നാണ് റൂഹി തന്റെ കത്തിലൂടെ പറഞ്ഞിരുന്നത്.  

കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശികളായ അബ്ദുള്‍ ഗനിയുടേയും ഡോ. അനീസ മുഹമ്മദിന്റേയും മകളാണ് റൂഹി മൊഹ്‌സബ് ഗനി. നന്നേ ചെറുപ്പം മുതല്‍ തന്നെ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയാണ് റൂഹിയെ അബ്ദുള്‍ ഗനിയും അനീസയും വളര്‍ത്തിയത്. റീസൈക്കിള്‍ഡ് പേപ്പര്‍ കൊണ്ടുള്ള  ബൂക്കുകളാണ്  മകള്‍ക്ക് പഠനാവശ്യത്തിനായി ഇവര്‍ വാങ്ങി നല്‍കിയിരുന്നത്. അതില്‍ നിന്നുള്‍ക്കൊണ്ട പാഠമാണ് റൂഹിയെന്ന കുഞ്ഞു  പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് രൂപം കൊടുത്തത്. 

ചടങ്ങില്‍ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിരീഷ് കുമാര്‍, ഹെഡ് മാസ്റ്റര്‍ പ്രേമചന്ദ്രന്‍, വിഎച്ച്എസ് സി പ്രിന്‍സിപ്പല്‍ ദിനേഷ് ഇ.ടി, ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍ പ്രതിനിധികളായ റോഷന്‍ ജോണ്‍, അഖീഷ്മ, റൂഹിയുടെ മാതാപിതാക്കളായ  അബ്ദുള്‍ ഗനി, ഡോ. അനീസ മുഹമ്മദ് എന്നിവരും പങ്കെടുത്തു. 

കലാലയങ്ങളെ ഹരിതാഭമാക്കാന്‍ റൂഹിയുടെ ‘ട്രീ സ്‌കൂള്‍ നഴ്‌സറി’ 

Leave a Reply

Your email address will not be published. Required fields are marked *