തിരുവമ്പാടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്ന് പി വി അന്‍വര്‍

തിരുവമ്പാടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്ന് പി വി അന്‍വര്‍

മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും മലയോര ജനതയ്ക്കായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാല്‍ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും അന്‍വര്‍ പറഞ്ഞു.

ഐ എഫ് എസ് ഉദ്യോഗസ്ഥര്‍ മലയോര ജനതയെ കുടിയിറക്കാന്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണെന്നും ഈ രീതിയില്‍ പോയാല്‍ കോഴിക്കോട് അങ്ങാടി വരെ വനമാകുമെന്നും ഇതിന് തടയിടാന്‍ തന്നെ അടുത്ത യു ഡി എഫ് സര്‍ക്കാരില്‍ വനം വകുപ്പ് മന്ത്രിയാക്കണമെന്നും അന്‍വര്‍ പറഞ്ഞു.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന് യു ഡി എഫിന് മുന്നില്‍ അന്‍വര്‍ വച്ച ആവശ്യങ്ങളിലൊന്ന് 2026ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആഭ്യന്തര, വനം വകുപ്പുകള്‍ വേണമെന്നാണ്. ഇക്കാര്യം പരസ്യമായി രേഖാമൂലം യു ഡി എഫ് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതല്ലെങ്കില്‍ വി ഡി സതീശന്‍ നിലവിലെ പ്രതിപക്ഷ സ്ഥാനം ഒഴിയണമെന്നും അന്‍വന്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും യു ഡി എഫ് അംഗീകരിച്ചില്ല.

അന്‍വര്‍ മത്സരരംഗത്ത് തുടരും. കത്രികയാണ് അദ്ദേഹത്തിന്റെ ചിഹ്നം.

QuiZ: കോഴിക്കോട് ജില്ലയുടെ പുഷ്പം ഏതാണ്? ഉത്തരം അറിയാന്‍ ക്ലിക്ക് ചെയ്യുക

തിരുവമ്പാടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്ന് പി വി അന്‍വര്‍

More From Author

പരിസ്ഥിതി സൗഹൃദ പ്രദേശമായി നാടിനെ മാറ്റിയെടുക്കണം: പാലക്കണ്ടി അബ്ദുൽ ലത്തീഫ്, xylem psc kozhikode, xylem psc calicut, silver leaf psc kozhikode, silver psc kozhikode, psc calicut

പരിസ്ഥിതി സൗഹൃദ പ്രദേശമായി നാടിനെ മാറ്റിയെടുക്കണം: പാലക്കണ്ടി അബ്ദുൽ ലത്തീഫ്

ലോറിറ്റ്സ് നുഡ്സെന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍ തടസ്സരഹിതമായ ഹോം ഓട്ടോമേഷനായി 'എന്‍കണക്ട്' അവതരിപ്പിച്ചു

ലോറിറ്റ്സ് നുഡ്സെന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍ തടസ്സരഹിതമായ ഹോം ഓട്ടോമേഷനായി ‘എന്‍കണക്ട്’ അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *