വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

കോഴിക്കോട് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ എരഞ്ഞിപ്പാലം ജവഹർനഗർ  മെഡിസിറ്റിയിലെ ഫിസിയോതെറാപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസ് (42 )നെ നടക്കാവ് പോലീസ് പിടികൂടി.

കോഴിക്കോടു ഫിസിക്കൽ എജുക്കേഷൻ കോളേജിൽ ബി-പെഡിന് പഠിക്കുന്ന വിദ്യാർത്ഥിനി തന്റെ ഷോൾഡറിന് ചികിത്സ ചെയ്യുന്നതിനായി ഇന്നലെ പ്രതി ജോലിചെയ്യുന്ന ഫിസിയോതെറാപ്പി സെന്റെറിൽ എത്തിയപ്പോൾ ചികിത്സ റൂമിന്റെ ഉള്ളിൽവെച്ച് പ്രതി വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടു കൂടി കയറി പിടിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ എരഞ്ഞിപ്പാലം വെച്ച് പ്രതിയെ നടക്കാവ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ജാക്സൻ ജോയ്, എ എസ് ഐ ശ്രീശാന്ത്, സി പി ഒ അശ്വതി എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

More From Author

വടകര സ്വദേശിയായ വിരമിച്ച അധ്യാപകന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

വടകര സ്വദേശിയായ വിരമിച്ച അധ്യാപകന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

താമരശേരി ചുരത്തില്‍ ഇന്നും നിയന്ത്രണം തുടരും, thamarassery news, thamarassery varthakal

താമരശേരി ചുരത്തില്‍ ഇന്നും നിയന്ത്രണം തുടരും

Leave a Reply

Your email address will not be published. Required fields are marked *