കാവിലുംപാറ ലഡാക്ക് മലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ, kozhikode news, kozhikode cinema, kozhikode psc, kozhikode medicals, kozhikode psc coaching center, calicut psc, exam psc, psc exam, best psc coaching center calicut

കാവിലുംപാറ ലഡാക്ക് മലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

കാവിലുംപാറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട ലഡാക്ക് മലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് ദിവസങ്ങൾക്ക് മുൻപ് ചത്ത നിലയിലുള്ള ആനയെ കണ്ടെത്തിയത്.

കുറ്റ്യാടി സ്വദേശിയുടെ കൃഷിയിടത്തിലാണ് 10 വയസ്സ് തോന്നിക്കുന്ന ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ദിവസങ്ങൾക്കു മുൻപ് കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.

ആനകൾ തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ ചരിഞ്ഞതാണെന്ന് കരുതുന്നു. പഞ്ചായത്ത് അംഗങ്ങളായ മണലിൽ രമേശൻ, പി.കെ.പുരുഷോത്തമൻ, കെ.മൊയ്തീൻ കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി.

കുറ്റ്യാടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി മറവു ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ആനക്കൂട്ടം പ്രദേശത്ത് ഉണ്ടായിരുന്നു.

കാവിലുംപാറ ലഡാക്ക് മലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

More From Author

നാദാപുരത്ത് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്‌ kozhikode news, kozhikode psc coaching, kozhikode psc coaching center

നാദാപുരത്ത് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്‌

മലാപ്പറമ്പ് പെണ്‍വാണിഭം: സ്ത്രീകളെ എത്തിച്ചിരുന്നത് മറുനഗരങ്ങളില്‍നിന്നും

“സാറെ ഞങ്ങൾക്ക് ഒരു കസ്റ്റമർ വന്നാൽ കിട്ടുന്നത് 1000 രൂപ…. മാഡം കസ്റ്റമറിൽനിന്നു വാങ്ങുന്നത് 3000 മുതൽ…”

Leave a Reply

Your email address will not be published. Required fields are marked *