കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷയില്‍ വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും നിയോജക മണ്ഡലം എം എല്‍ എ അനുമോദിക്കുന്നു.
അനുമോദന ചടങ്ങ് ജൂണ്‍ 16ന് രാവിലെ 10 മണിക്ക് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.
നിയോജക മണ്ഡലത്തിലെ സ്‌കൂളില്‍നിന്നും എ പ്ലസ് നേടിയ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളേയും പ്ലസ്ടു, വി എച്ച് എസ് സി പാസായ മുഴുവന്‍ വിദ്യാത്ഥികളേയും മണ്ഡല പരിധിയില്‍ താമസിച്ച് മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ പഠിച്ച് വിജയിച്ചവരേയും അനുമോദിക്കും.