July 12, 2025
മലാപ്പറമ്പ് പെണ്‍വാണിഭം: രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, kozhikode police news kozhikode police kozhikode police crime kozhikode crime news
കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി 25 കിലോയോളം കഞ്ചാവുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി 25 കിലോയോളം കഞ്ചാവുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സദേശികളായ ദീപക് കുമാര്‍ (31) വാഷു (34) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും എസ്.ഐ എം അഭിലാഷിന്റെ നേതൃത്വത്തിലുളള വെള്ളയില്‍ പോലീസും ചേര്‍ന്ന് പണിക്കര്‍ റോഡിലെ വാടക വീട്ടില്‍ നിന്നും 22.264 കിലോ കഞ്ചാവുമായി പിടികൂടിയത്.

നടക്കാവ് പണിക്കര്‍ റോഡ് കൊന്നേന്നാട്ട് ശ്രീ ഗണപതി ക്ഷേത്രം കവാടത്തിനടുത്ത് വച്ചാണ് പുതിയങ്ങാടി സ്വദേശി നീലംകുയില്‍ത്താഴം ഫൗമിനി ഫാത്തിമ ഹൗസില്‍ സല്‍മാന്‍ ഫാരിസ് (21), കല്‍ക്കത്ത സ്വദേശി നേതാജിപൗളി സൗരവ് ശിഖ്ദര്‍ (29) ‘എന്നിവരെ 2.420 കിലോ ഗ്രാം കഞ്ചാവുമായി എന്‍ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

നടക്കാവ് ഭാഗത്തുള്ള ചിക്കന്‍സ്റ്റാളില്‍ ജോലി ചെയ്യുന്ന സല്‍മാനും , സൗരവും , നൂതന രീതിയിലാണ് കഞ്ചാവ് കച്ചവടം ചെയ്യുന്നത്. സൗരവ് നാല് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. സല്‍മാന്‍ ചിക്കന്‍ സ്റ്റാള്‍ ഉടമയുടെ മകനാണ്. ആവശ്യക്കാര്‍ വാട്‌സ് ആപ്പില്‍ ബന്ധപെട്ടാല്‍ ഷോപ്പിന് മുന്നിലേക്ക് വരാന്‍ പറയും ചിക്കന്‍ വാങ്ങാന്‍ എന്ന രീതിയില്‍ ബൈക്കിലും കാറിലും എത്തുന്നവര്‍ക്ക് പണം വാങ്ങിയ ശേഷം വാഹനത്തിന്റെ അടുത്ത് പോയി ചിക്കന്‍ കൊടുക്കുന്ന രീതിയില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം കഞ്ചാവ് പ്ലാസ്റ്റിക്ക് കവറിലാക്കിയിട്ടാണ് വില്‍പന നടത്തുന്നത്.

വെള്ളയില്‍ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് പേരും കോഴിക്കോട് ബീച്ചില്‍ കടല വില്‍പനയും , ചായ കച്ചവടം ചെയ്യുന്നവരാണ്. ജോലിയുടെ മറവിലാണ് പണിക്കര്‍ റോഡില്‍ വാടകവീട് എടുത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കൊണ്ട് വന്ന് റൂമില്‍ സ്റ്റോക്ക് ചെയ്ത് ചില്ലറ വില്‍പന നടത്താതെ അതിഥി തൊഴിലാളികള്‍ക്ക് കിലോ കണക്കിന് വിപണനം ചെയ്യുന്നതാണ് ഇവരുടെ രീതി. കഞ്ചാവ് വിറ്റ 27.000/- രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ബാഗില്‍ കൊണ്ടു വന്ന 2.420 കിലോ കഞ്ചാവുമായിട്ടാണ് സല്‍മാനെയും , സൗരവ് ശിഖ്ദറെയും നടക്കാവ് പണിക്കര്‍ റോഡരുകില്‍ വച്ചാണ് പിടികൂടുന്നത്. കഞ്ചാവ് വില്‍പന നടത്തിയ 61160/- രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു രണ്ടിടങ്ങളില്‍ നിന്നായി പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ പത്ത് ലക്ഷം രൂപ വരും.

ഡാന്‍സാഫ് ടീമിലെ എസ് ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്‌മാന്‍ കെ , എ. എസ് ഐ അനീഷ് മുസ്സേന്‍ വീട് , അഖിലേഷ് കെ, സരുണ്‍ കുമാര്‍ പി.കെ , തൗഫീക്ക് .ടി.കെ , ഷിനോജ്. എം , അഭിജിത്ത് പി , അതുല്‍ ഇ വി , മുഹമദ്ദ് മഷ്ഹൂര്‍ കെ.എം , വെള്ളയില്‍ സ്റ്റേഷനിലെ എസ്.ഐ ശ്യാം ,Scpo രതീഷ് , സ്വപ്‌നേഷ് , സന്‍ജു
നടക്കാവ് സ്റ്റേഷനിലെ scpo ഷിഹാബുദ്ധീന്‍ , അബ്ദുള്‍ സമദ് ടി , അ നി ജോസ് എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ ഐ.പി എസിന്റെ നിര്‍ദ്ദേശ പ്രകാരം നഗരം കേന്ദ്രീകരിച്ച് ലഹരി വേട്ട ശക്ത മാക്കിയതായും, അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ഡാന്‍സാഫിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂട്ടുപ്രതികള്‍ ഉണ്ടോ എന്നതടക്കം അന്വേക്ഷിക്കുമെന്നുംനാര്‍ക്കോട്ടിക് സെല്‍ അസി: കമ്മീഷണര്‍ കെ. എ ബോസ് പറഞ്ഞു.

കോഴിയിറച്ചിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന

Leave a Reply

Your email address will not be published. Required fields are marked *