July 12, 2025
ഖാസി ഫൗണ്ടേഷന്‍ സമാധാന കൂട്ടായ്മ സംഘടിപ്പിക്കുന്നു

ലോകത്ത് വീണ്ടും യുദ്ധ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നു. കാതങ്ങള്‍ അകലെ നടക്കുന്ന സംഘര്‍ഷം എന്ന നിലക്ക് നമുക്ക് ഈ സാഹചര്യത്തോട് നിസ്സംഗത പുലര്‍ത്താന്‍ കഴിയില്ല.കാരണം നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയാണ് പശ്ചിമേഷ്യയില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനാളുകളുടെ വരുമാനം.

ഇന്നത്തെ ഗുരുതര സാഹചര്യത്തില്‍ സമാധാന കാംക്ഷികളൊന്നാകെ അത്യന്തം വിനാശകരമായ യുദ്ധക്കൊതിക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്.

യുദ്ധം മാനവരാശിക്ക് നഷ്ടം മാത്രമേ നല്‍കിയിട്ടുള്ളു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനും ലോകരാഷ്ടങ്ങള്‍ക്കു മേല്‍ ബഹുജന സമ്മര്‍ദ്ദം ഉണ്ടാകേണ്ടതുണ്ട്.

ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശവുമായി ഖാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുദ്ധത്തിനെതിരെ ഒരു സമാധാന കൂട്ടായ്മ ജൂണ്‍ 27 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് കുണ്ടുങ്ങല്‍ ബറാമി ഹാളില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ കെ കുഞ്ഞാലി അറിയിച്ചു.

പരിപാടിയില്‍ മത- സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല? ഉത്തരവും അനുബന്ധ വിവരങ്ങളും അറിയാനും ക്ലിക്ക് ചെയ്യുക.

ഖാസി ഫൗണ്ടേഷന്‍ സമാധാന കൂട്ടായ്മ സംഘടിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *