July 12, 2025
യെച്ചൂരിയെക്കുറിച്ചുള്ള പുസ്‌തക പ്രകാശനവും എം എ ബേബിയുടെ പ്രഭാഷണവും 28-ന്‌, kozhikode psc, kozhikode psc office, kozhikode psc office contact, kozhikode psc office contact number, kozhikode psc office location, kozhikode psc office location google maps

കോഴിക്കോട്‌:  സിദ്ധാന്തങ്ങളെ വികസിപ്പിക്കാനും പരിഷ്‌കരിക്കാനും ശ്രമിച്ചുകൊണ്ട്‌ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ പതിറ്റാണ്ടുകൾ ധിഷണാപരമായ നേതൃത്വം നൽകിയ സീതാറാം യെച്ചൂരിയെക്കുറിച്ച്‌ പി പി അബൂബക്കർ എഡിറ്റ്‌ ചെയ്‌ത്‌ തയാറാക്കിയ ‘ആധുനിക കമ്യൂണിസ്‌റ്റ്‌–- സീതാറാം യെച്ചൂരിയുടെ ജീവിതം, ദർശനം, രാഷ്‌ട്രീയം’ എന്ന പുസ്‌തകം ജൂൺ 28–-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ കോഴിക്കോട്‌ ടൗൺഹാളിൽ സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശനം ചെയ്യും. ദേശീയ–-അന്തർദേശീയ രാഷ്‌ട്രീയ സംഭവവികാസങ്ങളെക്കുറിച്ച്‌ എം എ ബേബിയുടെ പ്രഭാഷണവും ഈ അവസരത്തിൽ ഉണ്ടാകും.  

കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന പുസ്‌തകത്തിൽ സീതാറാമിന്റെ ജീവചരിത്രം സംക്ഷിപ്‌തമായി പി പി അബൂബക്കർ എഴുതിയിട്ടുണ്ട്‌. 

 പ്രഭാത്‌ പട്‌നായക്‌, പ്രകാശ്‌ കാരാട്ട്‌, രാഹുൽ ഗാന്ധി, എം എ ബേബി, സീതാറാമിന്റെ അമ്മാവൻ ഡോ. മോഹൻ കാന്ദ, എ കെ ആന്റണി, പി കെ കുഞ്ഞാലിക്കുട്ടി, അഡ്വ. പി എസ്‌ ശ്രീധരൻ പിള്ള, ശശികുമാർ, പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി കെ എ നായർ, മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്‌ടാവ്‌ സഞ്ജയ ബാരു,  ഡോ. ജോൺ ബ്രിട്ടാസ്‌, വെങ്കിടേഷ്‌ രാമകൃഷ്‌ണൻ, മൂഹമ്മദ്‌ യൂസുഫ്‌ തരിഗാമി, മാനിനി ചാറ്റർജി, വി ബി പരമേശ്വരൻ, സച്ചിദാനന്ദൻ, ടീസ്‌ത സെതൽവാദ്‌, ശബ്‌നം ഹാശ്‌മി, സൊഹൈൽ ഹാശ്‌മി, ഡോ. കെ എൻ ഗണേശ്‌ തുടങ്ങിയവരുടെ ലേഖനങ്ങളും യെച്ചൂരിയുടെ തെരഞ്ഞെടുത്ത ഏതാനും പ്രസംഗങ്ങളുമാണ്‌ ഉള്ളടക്കം.  

ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ അധ്യക്ഷനായിരിക്കും.  പ്രശസ്‌ത നോവലിസ്‌റ്റ്‌ കെ ആർ മീര എം എ ബേബിയിൽനിന്ന്‌ പുസ്‌തകം സ്വീകരിക്കും. മേയർ ഡോ. ബീന ഫിലിപ്പ്‌, ഡോ. എൻ പി ഹാഫിസ്‌ മുഹമ്മദ്‌ എന്നിവർ ആശംസാ പ്രസംഗം ചെയ്യും.

യെച്ചൂരിയെക്കുറിച്ചുള്ള പുസ്‌തക പ്രകാശനവും എം എ ബേബിയുടെ പ്രഭാഷണവും 28-ന്‌

Leave a Reply

Your email address will not be published. Required fields are marked *