July 14, 2025
പത്രപ്രവര്‍ത്തക യൂണിയന്‍ വര്‍ഗീയതയ്ക്ക് കുടപിടിക്കരുത് : ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ ജമാഅത്തെ ഇസ്ലാമി ശൂറാ കൗണ്‍സില്‍ അംഗം സി ദാവൂദ് മീഡിയാവണ്‍ ചാനലിനെ ഉപയോഗിച്ച് നടത്തുന്ന വര്‍ഗീയ വിഷലിപ്ത പ്രചാരണത്തിന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കുടപിടിക്കരുതെന്ന് ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതയ്ക്കും മാതൃകയായ സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മതനിരപേക്ഷ ഉള്ളടക്കം വാര്‍ത്തയിലും അവതരണത്തിലും കാത്തുസൂക്ഷിക്കാന്‍ എക്കാലവും മലയാള മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, മീഡിയാവണ്‍ ചാനലിനെ ഉപയോഗപ്പെടുത്തി ജമാഅത്തെ നേതവായ സി ദാവൂദ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ നിരന്തരം അപവാദപ്രചാരണം നടത്തുകയാണ്. ചരിത്ര വസ്തുതകളെ വക്രീകരിച്ച് സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നടത്തുന്ന പ്രചാരണ പരിപാടികളെ മാധ്യമപ്രവര്‍ത്തനമായി കാണാനാവില്ല. സിപിഐ എം നേതാവും വണ്ടൂര്‍ എംഎല്‍എയുമായിരുന്ന എന്‍ കണ്ണന്‍ നിയമസഭയില്‍ 1999ല്‍ അവതരിപ്പിച്ച സബ്മിഷനില്‍ തീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ പരമാര്‍ശിച്ചത് മുസ്ലിം വിരുദ്ധവും മലപ്പുറം വിരുദ്ധവുമാണെന്ന് വരുത്താനുള്ള ഹീന ശ്രമാണ് മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ പദവി ഉപയോഗിച്ച് ദാവൂദ് നടത്തിയത്. മാധ്യമ സ്വാതന്ത്ര്യം സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള അവകാശമായി കാണുന്നത് അത്യന്തം അപകടകരമാണ്. ഇതിനെതിരെ കേരളമൊട്ടാകെ കഴിഞ്ഞദിവസങ്ങളില്‍ പ്രതികരണമുണ്ടായി. അതിന്റെ ഭാഗമായി വണ്ടൂരില്‍ പ്രാദേശികമായി നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തിന്റെ പേരില്‍ കേരളപത്രപ്രവര്‍ത്തക യൂണിയന്‍ ദാവൂദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടപടിയോട് യോജിക്കാനാവില്ല. മാധ്യപ്രവര്‍ത്തകര്‍ക്കുനേരെയുള്ള അതിക്രങ്ങളെയും മുദ്രാവാക്യങ്ങളെയും ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. എന്നാല്‍, ആ മുദ്രാവാക്യം ഉയരാനുള്ള സാഹചര്യത്തെ തീര്‍ത്തും അവഗണിച്ച് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായും ധൃതിപ്പെട്ടും പ്രസ്താവന ഇറക്കിയത് ദൗര്‍ഭാഗ്യകരമാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ ഭാഗമല്ലാത്ത, ചാനലിന്റെ മാനേജിങ് എഡിറ്ററായ ഒരാള്‍ക്കുവേണ്ടി യൂണിയന്‍ അര്‍ധരാത്രി പ്രസ്താവന ഇറക്കി രംഗത്തുവരുന്നതിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. മതനിരപേക്ഷതയ്ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനും അവഹേളിക്കാനും നിരന്തരം ശ്രമിച്ച വ്യക്തിയാണ് ദാവൂദ്. അദ്ദേഹം നടത്തുന്ന അധമ രാഷ്ട്രീയ പ്രവര്‍ത്തനത്തെ തള്ളിപ്പറയേണ്ട ധാര്‍മിക ചുമതല പത്രപ്രവര്‍ത്തക യൂണിയനുണ്ട്. നിയമസഭാ രേഖകള്‍ പോലും വളച്ചൊടിച്ച് നടത്തിയ വര്‍ഗീയ പ്രചാരണത്തിനു മുന്നില്‍ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിട്ടിക്കേണ്ട യൂണിയന്‍ മൗനം പാലിക്കുന്നത് ഭൂഷണമല്ല. യൂണിയന്‍ അംഗമല്ലാത്ത, യൂണിയനെതിരെ പലവട്ടം നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ് ദാവൂദ്. ഒരു സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ ഭാഗമായ രാഷ്ട്രീയനേതാവായ ഒരാള്‍ക്കുവേണ്ടി യൂണിയന്‍ ധൃതിപ്പെട്ട് ഇത്തരമൊരു പ്രസ്താവന ഇറക്കിയത് ദുരൂഹമാണ്. പ്രസ്തുത വ്യക്തി മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ തന്റെ വര്‍ഗീയ രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ പ്രസ്താവനയില്‍ ഒരക്ഷരം ഉള്‍പ്പെടുത്താനുള്ള ആര്‍ജവം സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പ്രതിനിധീകരിക്കുന്ന യൂണിയന്റെ നേതൃത്വത്തിന് ഉണ്ടായില്ല എന്നത് ദുഃഖകരമാണ്. ദാവൂദിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയതിലുള്ള വിയോജിപ്പും പ്രതിഷേധവും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും രേഖാമൂലം അറിയിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനെതിര പ്രസ്താവനയിറക്കുകയോ മുന്‍ പ്രസ്താവന തിരുത്തുകയോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കാതെ ഒഴുക്കന്‍ മറുപടിയാണ് ജനറല്‍ സെക്രട്ടറി നല്‍കിയത്. ദാവൂദ് നിരന്തരം നടത്തുന്ന വര്‍ഗീയ പ്രചാരണത്തെ തള്ളിപ്പറയാന്‍ പോലും യൂണിയന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസ്താവന ഇറക്കാന്‍ തീരുമാനിച്ചതെന്നും കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ തകര്‍ക്കാന്‍ മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ പദവി ദുരുപയോഗം ചെയ്ത് സി ദാവൂദ് നടത്തുന്ന വര്‍ഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും യൂണിയന്‍ പ്രസിഡന്റ് കെ എന്‍ സനിലും സെക്രട്ടറി ടി എം മന്‍സൂറും ട്രഷറര്‍ സിബി ജോര്‍ജും ആവശ്യപ്പെട്ടു. kozhikode, psc coaching kozhikode, psc exam kozhikode, kozhikode psc coaching center, best psc coaching center kozhikode

ജമാഅത്തെ ഇസ്ലാമി ശൂറാ കൗണ്‍സില്‍ അംഗം സി ദാവൂദ് മീഡിയാവണ്‍ ചാനലിനെ ഉപയോഗിച്ച് നടത്തുന്ന വര്‍ഗീയ വിഷലിപ്ത പ്രചാരണത്തിന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കുടപിടിക്കരുതെന്ന് ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതയ്ക്കും മാതൃകയായ സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മതനിരപേക്ഷ ഉള്ളടക്കം വാര്‍ത്തയിലും അവതരണത്തിലും കാത്തുസൂക്ഷിക്കാന്‍ എക്കാലവും മലയാള മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, മീഡിയാവണ്‍ ചാനലിനെ ഉപയോഗപ്പെടുത്തി ജമാഅത്തെ നേതവായ സി ദാവൂദ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ നിരന്തരം അപവാദപ്രചാരണം നടത്തുകയാണ്.

ചരിത്ര വസ്തുതകളെ വക്രീകരിച്ച് സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നടത്തുന്ന പ്രചാരണ പരിപാടികളെ മാധ്യമപ്രവര്‍ത്തനമായി കാണാനാവില്ല. സിപിഐ എം നേതാവും വണ്ടൂര്‍ എംഎല്‍എയുമായിരുന്ന എന്‍ കണ്ണന്‍ നിയമസഭയില്‍ 1999ല്‍ അവതരിപ്പിച്ച സബ്മിഷനില്‍ തീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ പരമാര്‍ശിച്ചത് മുസ്ലിം വിരുദ്ധവും മലപ്പുറം വിരുദ്ധവുമാണെന്ന് വരുത്താനുള്ള ഹീന ശ്രമാണ് മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ പദവി ഉപയോഗിച്ച് ദാവൂദ് നടത്തിയത്. മാധ്യമ സ്വാതന്ത്ര്യം സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള അവകാശമായി കാണുന്നത് അത്യന്തം അപകടകരമാണ്. ഇതിനെതിരെ കേരളമൊട്ടാകെ കഴിഞ്ഞദിവസങ്ങളില്‍ പ്രതികരണമുണ്ടായി. അതിന്റെ ഭാഗമായി വണ്ടൂരില്‍ പ്രാദേശികമായി നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തിന്റെ പേരില്‍ കേരളപത്രപ്രവര്‍ത്തക യൂണിയന്‍ ദാവൂദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടപടിയോട് യോജിക്കാനാവില്ല.

മാധ്യപ്രവര്‍ത്തകര്‍ക്കുനേരെയുള്ള അതിക്രങ്ങളെയും മുദ്രാവാക്യങ്ങളെയും ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. എന്നാല്‍, ആ മുദ്രാവാക്യം ഉയരാനുള്ള സാഹചര്യത്തെ തീര്‍ത്തും അവഗണിച്ച് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായും ധൃതിപ്പെട്ടും പ്രസ്താവന ഇറക്കിയത് ദൗര്‍ഭാഗ്യകരമാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ ഭാഗമല്ലാത്ത, ചാനലിന്റെ മാനേജിങ് എഡിറ്ററായ ഒരാള്‍ക്കുവേണ്ടി യൂണിയന്‍ അര്‍ധരാത്രി പ്രസ്താവന ഇറക്കി രംഗത്തുവരുന്നതിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. മതനിരപേക്ഷതയ്ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനും അവഹേളിക്കാനും നിരന്തരം ശ്രമിച്ച വ്യക്തിയാണ് ദാവൂദ്.

അദ്ദേഹം നടത്തുന്ന അധമ രാഷ്ട്രീയ പ്രവര്‍ത്തനത്തെ തള്ളിപ്പറയേണ്ട ധാര്‍മിക ചുമതല പത്രപ്രവര്‍ത്തക യൂണിയനുണ്ട്. നിയമസഭാ രേഖകള്‍ പോലും വളച്ചൊടിച്ച് നടത്തിയ വര്‍ഗീയ പ്രചാരണത്തിനു മുന്നില്‍ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിട്ടിക്കേണ്ട യൂണിയന്‍ മൗനം പാലിക്കുന്നത് ഭൂഷണമല്ല. യൂണിയന്‍ അംഗമല്ലാത്ത, യൂണിയനെതിരെ പലവട്ടം നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ് ദാവൂദ്. ഒരു സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ ഭാഗമായ രാഷ്ട്രീയനേതാവായ ഒരാള്‍ക്കുവേണ്ടി യൂണിയന്‍ ധൃതിപ്പെട്ട് ഇത്തരമൊരു പ്രസ്താവന ഇറക്കിയത് ദുരൂഹമാണ്.

പ്രസ്തുത വ്യക്തി മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ തന്റെ വര്‍ഗീയ രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ പ്രസ്താവനയില്‍ ഒരക്ഷരം ഉള്‍പ്പെടുത്താനുള്ള ആര്‍ജവം സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പ്രതിനിധീകരിക്കുന്ന യൂണിയന്റെ നേതൃത്വത്തിന് ഉണ്ടായില്ല എന്നത് ദുഃഖകരമാണ്.
ദാവൂദിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയതിലുള്ള വിയോജിപ്പും പ്രതിഷേധവും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും രേഖാമൂലം അറിയിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനെതിര പ്രസ്താവനയിറക്കുകയോ മുന്‍ പ്രസ്താവന തിരുത്തുകയോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കാതെ ഒഴുക്കന്‍ മറുപടിയാണ് ജനറല്‍ സെക്രട്ടറി നല്‍കിയത്. ദാവൂദ് നിരന്തരം നടത്തുന്ന വര്‍ഗീയ പ്രചാരണത്തെ തള്ളിപ്പറയാന്‍ പോലും യൂണിയന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസ്താവന ഇറക്കാന്‍ തീരുമാനിച്ചതെന്നും കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ തകര്‍ക്കാന്‍ മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ പദവി ദുരുപയോഗം ചെയ്ത് സി ദാവൂദ് നടത്തുന്ന വര്‍ഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും യൂണിയന്‍ പ്രസിഡന്റ് കെ എന്‍ സനിലും സെക്രട്ടറി ടി എം മന്‍സൂറും ട്രഷറര്‍ സിബി ജോര്‍ജും ആവശ്യപ്പെട്ടു.

പത്രപ്രവര്‍ത്തക യൂണിയന്‍ വര്‍ഗീയതയ്ക്ക് കുടപിടിക്കരുത് : ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍

Leave a Reply

Your email address will not be published. Required fields are marked *