
സ്ട്രൈക്കർ അക്ഷുണ്ണ ത്യാഗിയെ സൈൻ ചെയ്തു ഗോകുലം കേരള എഫ് സി, ബെംഗളൂരു യുണൈറ്റഡിൽ നിന്നാണ് താരം ഗോകുലം കേരളയിൽ എത്തുന്നത്. 2024-25 സീസണിൽ ഐ ലീഗ് 2 വിലെ ടോപ് സ്കോറെർ ആയിരുന്നു ത്യാഗി ബെംഗളൂരു യുണൈറ്റഡിനായി 8 ഗോളുകൾ നേടുകയുണ്ടായി.
മീററ്റിൽ നിന്നുള്ള 23 വയസുകാരൻ ത്യാഗി ഹീറോ എലൈറ്റ് ലീഗിൽ ഡൽഹി ഡയനാമോസിന് വേണ്ടി 14 മാച്ചുകളിൽ നിന്ന് 20 ഗോളുകൾ നേടികൊണ്ടാണ് മറ്റു ക്ലബ്ബുകളുടെ ശ്രദ്ധആകർഷിച്ചത്. തുടർന്ന് 2021-22 സീസണിൽ ഒഡിഷ എഫ് സിക്ക് വേണ്ടി ഐ എസ് എല്ലിൽ ത്യാഗി പന്ത് തട്ടി, 2023 കോഴിക്കോട് വച്ച് സൂപ്പർ കപ്പിൽ ഒഡിഷ എഫ് സി ചാമ്പ്യൻസ് ആവുമ്പോൾ ത്യാഗിയും ടീമിനൊപ്പം ഉണ്ടായിരുന്നു. ഐ എഫ് എ ഷിൽഡ് റണ്ണർ ആപ്പായ മോഹൻ ബഗാൻ ടീമിന്റെയും ഭാഗമായിരുന്നു.
ഗോകുലം കേരള എഫ് സിയിൽ ജോയിൻ ചെയ്യുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അക്ഷുണ്ണ ത്യാഗി പറഞ്ഞു:” ഞാൻ മറ്റു ക്ലബ്ബുകളിൽ ആയിരിന്നിരിക്കെ കൂടെ ബഹുമാനിച്ചിരുന്ന ഒരു ക്ലബ്ബാണ് ഗോകുലം എഫ് സി, ഐ ലീഗ് രണ്ടു തവണ ചാമ്പ്യൻസ് ആയതോടൊപ്പം തന്നെ, നിരവധി താരങ്ങൾക്ക് വളരാൻ അവസരവും ക്ലബ് നൽകി, ടീമിന് വേണ്ടി ഞാൻ എന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രേമിക്കും.