
കോഴിക്കോട് ഗോവിന്ദപുരത്തുള്ള കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റൂട്ട് (NSTI) ൽ 2025-26 അധ്യയന വർഷത്തിൽ സി. ടി .എസ് (ഐ. ടി . ഐ) കോഴ്സുകളായ ഡ്രോൺ ടെക്നീഷ്യൻ, – ഐ. ഒ .ടി ടെക്നിഷ്യൻ (സ്മാർട്ട് ഹെൽത്ത്കെയർ), വെൽഡർ ട്രേഡുകളിൽ ഏതാനും ഒഴിവുകളുണ്ട്.
പത്താം തരം പാസ്സ് ആയവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. പെൺകുട്ടികൾക്ക് ടൂഷൻ / എക്സാം ഫീ ഇല്ല. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 25.08.2025 മുതൽ 29.05.2025 വരെ ഇൻസ്റ്റിറ്റിയൂട്ടിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ആദ്യം വരുന്നവർക്കായിരിക്കും മുൻഗണന. അനുബന്ധ വിവരങ്ങൾക്കായി (nsticalicut.dgt.gov.in) എന്ന വെബ്സൈറ്റ് സന്ദർശിക്കുക.