
ഡോ. മാളവിക വർമ്മയ്ക്ക് അമേരിക്കൻ സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
US ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ NIH Biophysics Research Fellows Conference Award ആണ് ലഭിച്ചിരിക്കുന്നത്.
ഇന്നലെ വാഷിംഗ്ട്ടണിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ *ഡോ. മാളവിക വർമ്മ* തന്റെ വിഷയത്തെ കുറിച്ച് സംസാരിച്ചു.
അമേരിക്കയിലെ കാർണ്ണഗി മെല്ലൻ സർവകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ മാളവിക ഇപ്പോൾ ചിക്കാഗോ സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ആയി തുടർ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
കോഴിക്കോട് ബീച്ച് റോഡ് അപ്പോളോ സീ ബ്രീസിൽ രഞ്ജിനി വർമ്മയുടെയും കിഷോർ അനിയൻ്റെയും മകളാണ്.