
ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സായി സെന്ററും കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി ചേർന്ന് ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ സംഘടിപ്പിച്ചു.
സൈക്കിൾ റാലി മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരം ശ്രീ കെ പി സേതുമാധവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യമുള്ള ഒരു പുതുതലമുറ വളർന്നുവരുന്നതിന് കായിക വിനോദങ്ങൾക്ക് വലിയ പങ്ക് ഉണ്ട് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
കാലിക്കറ്റ് ബൈക്കേസ് ക്ലബ്ബിൻറെ അമ്പതോളം സൈക്ലിസ്റ്റുകൾ സൈക്കിൾ റാലിയിൽ പങ്കെടുത്തു. രാവിലെ 6. 30ന് കോർപ്പറേഷൻ ഓഫീസിന് എതിർവശത്തുനിന്ന് ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി ഗാന്ധി സ്ക്വയർ വരക്കൽ ബീച്ച് ബട്ട് റോഡ് ബീച്ച് വഴി തിരിച്ച് കോർപ്പറേഷൻ ഓഫീസിനുമുന്നിൽ സമാപിച്ചു.
കോഴിക്കോട് സായി സെൻറർ ഇൻ ചാർജ് ലിജോ ഈ ജോൺ മുഖ്യാതിഥിക്കും കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബിനുംഉപഹാരങ്ങൾ സമർപ്പിച്ചു.