
ലയൺസ് ഇൻ്റർനാഷണൽ കാലിക്കറ്റ് ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.
പ്രഥമശുശ്രൂഷ, റോഡപകടങ്ങളും പ്രതിവിധികളും, ഫയർ & റെസ്ക്യൂ ഓപ്പറേഷൻസ് എന്നീ മേഖലകളിലാണ് വിദഗ്ദപരിശീലനം നൽകിയത്.
ഡോ: ജയന്ത് കുമാർ ഝാ, ഡോ: മുഹമ്മദ് നജീബ്, പ്രമോദ്കുമാർ എം.കെ. എന്നിവർ പരിശീലനം നൽകി.
നടക്കാവ് ഗവ: ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന പരിപാടി ലയൺസ് ഡിസ്ട്രിക് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് അഡ്വൈസർ കെ.രാജഗോപാലൻ അധ്യക്ഷനായിരുന്നു. ട്രോമാകെയർ പ്രസിഡണ്ട് പ്രദീപ്കുമാർ സി.എം. മുഖ്യ പ്രഭാഷണം നടത്തി. രാജേഷ് കുഞ്ഞപ്പൻ
പി.എം.ഷാനവാസ്, സയ്യിദ് അക്ബർ കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീജ ഗുപ്ത ഐഡി കാർഡുകൾ വിതരണം ചെയ്തു.