
കോഴിക്കോട് ഫുട്ബോൾ രംഗത്തെ സജീവ സാന്നിധ്യമായ ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഴയകാല താരങ്ങളുടെ കൂട്ടായ്മയും സംസ്ഥാന ജൂനിയർ ടൂർണമെന്റിൽ ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന്റെ സ്വീകരണവും ഞായറാഴ്ച (14 – 9- 25 ) വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഹാളിൽ നടക്കും.
കൂട്ടായ്മയിൽ യൂണിവേഴ്സിറ്റി കോച്ചും, AG ഓഫീസ് താരവും ആയിരുന്ന സുപ്രസിദ്ധ പരിശീലകൻ സിപി ഉസ്മാൻ കോയ സാറും മുൻ ഇന്ത്യൻ താരങ്ങളായ പ്രേംനാദ് ഫിലിപ്പ് കെ പി സേതുമാധവൻ സംസ്ഥാന താരങ്ങളായ ഷെയ്ക്ക് മാമു രാമചന്ദ്രൻ അശോകൻ മാമുക്കോയ മുൻ കെഎസ്ആർടിസി കെഎസ്ഇബി താരമായിരുന്ന ശശീന്ദ്രനാഥ ജില്ലാതാരങ്ങളായ ഭാസി മലപ്പറമ്പ് മാധവൻ മാസ്റ്റർ കുമാർ ദേവദാസൻ വേലായുധൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
പരിപാടിയിൽ മനോരമ റെസിഡന്റ് എഡിറ്ററും സ്പോർട്സ് ലേഖകനുമായ കെ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നതാണ്. മുഖ്യാതിഥിയായി മുൻ കേരള ക്യാപ്റ്റൻ കെ രാഹുലും പങ്കെടുക്കും സുപ്രസിദ്ധ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ,KDFA സെക്രട്ടറി ഷാ ജേഷ് എന്നിവർ ആശംസകൾ അര്‍പ്പിക്കും.