
ശബരിമലയുടെ വികസനം മുൻനിർത്തി സർക്കാരിന്റെ മേൽനോട്ടത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം മലയോരത്തിന്റെസമഗ്ര വികസനത്തിന് വഴിവെക്കുമെന്നു ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ജന. സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജന. കൺവീനറുമായ അശ്വന്ത് ഭാസ്കർ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മലയോരത്തിന് അപ്രാപ്യമായിരിക്കുന്ന പല പദ്ധതികളും ശബരിമലയുടെ വികസനത്തോടുകൂടി പ്രാപ്യമായിത്തീരും ഇതിനായിശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം. ആഗോള അയ്യപ്പ സംഗമത്തിൽ ഇതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തുതന്നെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയുടെ വികസനത്തിന് ആദ്യ പരിഗണന നൽകേണ്ടത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തരുടെ യാത്രാസൗകര്യം തന്നെയാണ്.
യാത്രാസൗകര്യത്തിനായി രണ്ടര പതിറ്റാണ്ടുകൾക്ക് മുമ്പ് തുടക്കം കുറിച്ച ശബരി റെയിൽവേ പദ്ധതി പൂർത്തീകരിക്കുന്നതോടൊപ്പം ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിച്ചേരേണ്ട അയ്യപ്പഭക്തന്മാർക്ക് വേണ്ടിയും നിർദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയും പൂർത്തീകരിക്കണം.
ശബരിമലയെ ലോക തീർത്ഥാടന ഭൂപടത്തിൽ എത്തിക്കുമ്പോൾ ശബരിമലയുടെ വികസനം മാത്രമല്ല
മറിച്ച് ഭരണങ്ങാനം പള്ളി,എരുമേലി വാവരു പള്ളി തുടങ്ങി ഒട്ടനവധി ചെറുതും വലുതുമായ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളും ആഗോള ശ്രദ്ധ നേടും. കൂടാതെ ടൂറിസം വാണിജ്യം തുടങ്ങിയ മേഖലകളിൽ ഉണ്ടാകുന്ന വൻ കുതിച്ചുചാട്ടം മലയോരത്തിന്റെ സമഗ്ര വികസനത്തിന് വഴിവെക്കും എന്നതിനാൽ ശബരിമലയുടെ വികസനത്തിന് വേണ്ടി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും മുമ്പോട്ട് വെക്കുന്ന പദ്ധതികൾക്കെല്ലാം മലയോര നിവാസികളുടെ പിന്തുണ ഉണ്ടാകും.
മലയോരത്തിന്റെ വികസനത്തിനു കൂടി വഴിവയ്ക്കുന്ന ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാരിനും ദേവസ്വം ബോർഡിനും വിശേഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം മന്ത്രി വി എൻ വാസവൻ ദിവസം ബോർഡ് പ്രസിഡന്റ് അഡ്വ പി.എസ് പ്രശാന്ത് എന്നിവരെ അഭിനന്ദിക്കുന്നു.
ശബരിമലയുടെ വികസനം എന്നാൽ കേരളത്തിന്റെ വികസനമാണ്. നിർദിഷ്ട ശബരി റെയിൽവേ പദ്ധതി എറണാകുളം, ഇടുക്കി,കോട്ടയം,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലെ മലയോര പ്രദേശത്തിൽ കൂടി കടന്നു പോകുമ്പോൾ ലോക ടൂറിസം ഭൂപടത്തിൽ ശബരി റെയിൽവേ ഇടം പിടിക്കും.
സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം
മലയോര വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഹിൽഡെഫ് ശബരി റെയിൽവേ, ശബരിമല വിമാനത്താവളം എന്നീ പദ്ധതിക്കായി മുന്നിട്ടിറങ്ങും
അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്
ആഗോള അയ്യപ്പ സംഗമത്തിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തുന്നവരുടെ മുമ്പിൽ ശബരി റെയിൽവേ പദ്ധതി മുഖ്യ ചർച്ചാവിഷയം ആകേണ്ടതുണ്ട്.
ശബരി റെയിൽവേ പദ്ധതി എരുമേലിയിൽ അവസാനിക്കാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കണം. വിഴിഞ്ഞം പദ്ധതി പൂർണ്ണസജ്ഞമാകുമ്പോൾ ശബരി റെയിൽവേയും വിഴിഞ്ഞം വരെ എത്തണം.
മറ്റു ഇതര സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പഭക്തന്മാർ ശബരിമലയിൽ നിലവിലെത്തുന്നതിനാൽ അവിടെനിന്നും
ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്ന മന്ത്രിമാരെ ശബരി റെയിൽവേയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരെ ഒപ്പം നിർത്തി പദ്ധതി യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അശ്വന്ത് ഭാസ്കർ ആവശ്യപ്പെട്ടു.
1997 പ്രഖ്യാപിച്ച ശബരി റെയിൽവേ പദ്ധതിക്ക് 550 കോടി രൂപയായിരുന്നു അന്നത്തെ ചെലവായി കണക്കാക്കിയത് എന്നാൽ ഇപ്പോഴത്തെ എസ്റ്റിമേറ്റ് 3810 കോടി രൂപയാണ്
ശബരി റെയിൽവേ ക്ക് വേണ്ടി റെയിൽവേ ഇതുവരെ മുടക്കിയത് 282 കോടിയാണ്.
കാലടി സ്റ്റേഷനും പെരിയാറിലെ റെയിൽവേ പാലവും 7 കിലോമീറ്റർ ട്രാക്കും തീർന്നപ്പോഴാണ് നിർമ്മാണം 2019 നിലച്ചത് അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ദൈർഘ്യംമുള്ള ശബരിപാതയിൽ 14 സ്റ്റേഷനുകൾ ആണുള്ളത് ഇടുക്കി ജില്ലയിലെത്തുന്ന ആദ്യ റെയിൽപാത എന്ന പ്രത്യേകതയുംപാതക്കുണ്ട്.
ഒരു പദ്ധതിക്ക് വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ ലഭിച്ചിട്ടുള്ള പദ്ധതിയാണ് ശബരി റെയിൽവേ എന്നത് എടുത്തു പറയേണ്ടതാണ്. മുൻ എംഎൽഎ രാജു എബ്രഹാം ചെയർമാനായ ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ അടക്കം വിവിധ ആക്ഷൻ കൗൺസിലുകൾ നിർദ്ദിഷ്ട പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമം ശബരി റെയിൽവേക്കുവേണ്ടി ഐക്യകണ്ഠേന പ്രമേയം പാസാക്കി സംയുക്ത സംഘം പ്രധാനമന്ത്രിയെ കാണണമെന്നും അശ്വന്ത് ഭാസ്കർ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻമാരായ എസ്.പുഷ്പവതി, ഡോ. പി അനിൽകുമാർ, വിതുര വികസന സമിതി ജനറൽ സെക്രട്ടറി എസ്. സതീശചന്ദ്രൻ നായർ എന്നിവരും പങ്കെടുത്തു