
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മറ്റെന്നാൾ (സെപ്റ്റംബര്‍ 19) രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള കേന്ദ്ര മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അപ്രന്റിസ് ട്രെയിനി, പോര്‍ട്ട്ഫോളിയോ മാനേജര്‍ എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും.
യോഗ്യത: ബിരുദം, ഡിപ്ലോമ, പ്ലസ്ടു, എസ്എസ്എല്‍സി. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, 300 രൂപ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചക്കെത്തണം.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178. വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.
കോഴിക്കോട് ഗവ. ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മറ്റെന്നാൾ (സെപ്റ്റംബര്‍ 19) സ്പോട്ട് അഡ്മിഷന് നടത്തും. ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2377016.
കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിടെക്. ഫോണ്‍: 9526415698, 8086415698.
വനിത-ശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ താല്‍ക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ജൂനിയര്‍ സൂപ്രണ്ടന്റ്/മറ്റു ഉയര്‍ന്ന തസ്തികളില്‍നിന്ന് വിരമിച്ചവരും അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളില്‍ പരിചയം ഉള്ളവരുമായ ഉദ്യോഗസ്ഥര്‍, യോഗ്യതയും പരിചയ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2963695.
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത: ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (പ്ലസ് ടു), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകള്‍ക്ക് മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരവും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.