കാലം ചെയ്ത തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം തിങ്കളാഴ്ച കോഴിക്കോട്. കോട്ടൂളിയിലെ ക്രിസ്തുദാസി ജനറലേറ്റിൽ ആണ് അദ്ദേഹത്തിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ 11.30ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം തൃശൂർ അതിരൂപതാ മന്ദിരത്തിലാണ്. 12.15 വരെ തൃശൂർ ഡോളേഴ്സസ് ബസിലിക്ക പള്ളിയിൽ പൊതുദർശനം. ഉച്ചയ്ക്ക് 1.30നു തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂർദ് പള്ളിയിലേക്ക് വിലാപയാത്ര. വൈകിട്ട് 5നു തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ ശുശ്രൂഷകൾ നടത്തുന്നതുവരെ പൊതുദർശനം ഉണ്ടായിരിക്കും.
തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കു കബറടക്കശുശ്രൂഷയുടെ രണ്ടാം ഘട്ടം തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. വിശുദ്ധ കുർബാനയോടെയായിരിക്കും ശുശ്രൂഷകൾ
ഉച്ചയ്ക്ക് ഒരു മണിക്ക് ഭൗതികശരീരം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലൗ’ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറിന് കബറടക്ക ശുശ്രൂഷയുടെ സമാപന തിരുക്കർമങ്ങൾ നടക്കും.

