
വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ന് ഇന്ത്യയിൽ പുതിയ സ്വർണ്ണാഭരണ പ്രചാരണം അനാവരണം ചെയ്തു. ‘ദി മൊമെന്റ് ഈസ് ഗോൾഡ്’ പ്രചാരണം ജൻ സികൾക്കും, മില്ലേനിയലുകൾക്കുമിടയിൽ സ്വർണ്ണാഭരണങ്ങളുടെ പ്രസക്തിയും അഭിനിവേശവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
പ്രചാരണം സ്വർണ്ണാഭരണങ്ങളെ ദൈനംദിന നിമിഷങ്ങളുടെ അവിഭാജ്യ ഘടകമായി പ്രദർശിപ്പിക്കുകയും സ്വർണ്ണവുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം വളർത്തിയെടുക്കുകയും അതിനെ ആധുനികവും അഭിലാഷപൂർണ്ണവുമായ ജീവിതശൈലിയുടെ പ്രതിഫലനമായി സ്ഥാപിക്കുകയും ചെയ്യുന്നു.
ഇത് സ്വർണ്ണാഭരണങ്ങളുടെ ആകർഷണീയത വിവാഹങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ പ്രധാന ജീവിത സംഭവങ്ങൾക്കപ്പുറം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുകയും അതോടൊപ്പം വ്യക്തികളെ അവരുടെ ജീവിതത്തെ സമ്പന്നമാക്കുന്ന ദൈനംദിന നിമിഷങ്ങളും മുഹൂർത്തങ്ങളും ആഘോഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.