
നഗരസഭയിലെ യുഡിഎഫ് ഭരണത്തിലെ അഴിമതി, സ്വജനപക്ഷപാതം, വികസന മുരടിപ്പ് ആരോപിച്ച് മുനിസിപ്പൽ എൽഡിഎഫ് കമ്മിറ്റി നടത്തുന്ന പ്രചാരണജാഥ പരുത്തിപ്പാറയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. വി.എ.സലീം അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി ടി.രാധാഗോപി, ജാഥാ ക്യാപ്റ്റൻ വാഴയിൽ ബാലകൃഷ്ണൻ, പൈലറ്റ് കെ.സുധീഷ് കുമാർ, മാനേജർ കെ.പ്രകാശൻ, തിരുവച്ചിറ മോഹൻദാസ്, പി.സാലി, കെ.ലൈല, പി.പി.അബ്ദുല്ലക്കോയ, ബാസിത് ചേലക്കോട്, പി.ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജാഥ ഇന്നു രാവിലെ ചുള്ളിപ്പറമ്പിൽ നിന്നാരംഭിച്ച് മേലാട്ട്, കള്ളിവളവ്, കുളങ്ങര, എളയിടത്ത് താഴം, കൊടക്കല്ലുപറമ്പ്, ഫാറൂഖ് കോളജ്, ഉണ്ണിയാലുങ്ങൽ, കൊക്കിവളവ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം മുട്ടുംകുന്ന് സമാപിക്കും.
നാളെ രാവിലെ 9നൂ കുറ്റുളങ്ങാടിയിൽ നിന്നാരംഭിച്ച് വൈകിട്ട് നഗരത്തിൽ സമാപിക്കും. പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്യും.