
കോഴിക്കോട് മേഖലയിലെ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025-27 വർഷത്തേക്കുള്ള കോര്‍കമ്മിറ്റിയംഗങ്ങളെ ഉള്‍പ്പെടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തീരുമാനിച്ചത്.
കോര്കമ്മിറ്റിയംഗങ്ങളടക്കം 18 പേരാണ് ഭരണസമിതിയില്‍ ഉണ്ടാകുന്നത്. ഇതില്‍ പത്ത് പേര് ഗവ. സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ളവരാണ്.



റിഫാത്ത് റഹ്മാന്, പ്രജീഷ് കെ കെ, നിധിന്
റിഫാത്ത് റഹ്മാനാണ് പുതിയ പ്രസിഡന്റ്. പ്രജീഷ് കെ. കെ. സെക്രട്ടറിയായും നിധിന് ട്രഷററായും ചുമതലയേറ്റു. കളത്തില്‍ കാര്‍ത്തിക് വൈസ് പ്രസിഡന്റായും മുജ്തബ ജോയിന്റ് സെക്രട്ടറിയായും ഷിയാസ് മുഹമ്മദ് ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികള്‍ക്ക് പുറമെ, കോര്‍ കമ്മിറ്റി അംഗങ്ങളായി അബ്ദുള്‍ ഗഫൂര്‍ കെ. വി, ആനന്ദ് ആര്. കൃഷ്ണന്, അഖില്‍ കൃഷ്ണ, വിജിത ടി, ഫസ്ന കെ. കെ, അബ്ദുള്‍ മജീദ് പി, അജയ് എം. എ, അസ്ലം ബുഖാരി, മുഹമ്മദ് നിയാസ് സി, അര്ജുന്, അംജദ് അലി ഇ. എം. എന്നിവരെയും തിരഞ്ഞെടുത്തു.
മലബാറിന്റെ ആകെ ഐടി ആവാസവ്യവസ്ഥയില്‍ സക്രിയമായ പങ്ക് വഹിക്കുന്ന കാഫിറ്റിന്റെ പുതിയ നേതൃത്വത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു.