
കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കോഴിക്കോട് ജില്ലാ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ മിനി വോളിബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ വോളി ഫ്രണ്ട്സ് പയമ്പ്ര ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് ജിജോ കോട്ടൂരിനെയും ഇരുപത്തിയൊന്നാം തീയതി വോളിഫ്രണ്ട്സിൽ വച്ച് നടന്ന വനിത മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് ഐ പി എം അക്കാദമി വടകരയെയും പരാജയപ്പെടുത്തിക്കൊണ്ട് ഇരു വിഭാഗങ്ങളിലും ജേതാക്കളായി. വിജയികൾക്ക് മുൻ സായി കോച്ച് ടി കെ രാഘവൻ പാലങ്ങാട് സമാനദാനം വിതരണം നടത്തി.