
ഷോപ്പിങ്, യാത്ര, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, തുടങ്ങി വിവിധ ഇനങ്ങളില്‍ വന്‍ ആനുകൂല്യങ്ങളും ഇളവുകളുമായി ആക്സിസ് ബാങ്ക് ദില്‍ സേ ഓപ്പണ്‍ സെലബ്രേഷന്‍സിനു തുടക്കം കുറിച്ചു. സെപ്റ്റംബറില്‍ തുടങ്ങിയ ഈ പദ്ധതി പ്രകാരം മാസങ്ങള്‍ നീണ്ടു നില്ക്കുന്ന ഇളവുകള്‍, ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍, റിവാര്‍ഡുകള്‍, സവിശേഷമായ പങ്കാളിത്ത സ്ഥാപന ആനുകൂല്യങ്ങള്‍ എന്നിവയാണ് ഉല്സവകാലത്തേക്കായി അവതരിപ്പിച്ചിട്ടുള്ളത്.
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഹെയര്‍, എല്‍ജി, സാംസംഗ്, സോണി തുടങ്ങിയവ ഉള്‍പ്പെടെ ഇലകട്രോണിക്സ്, വണ്‍പ്ലസ്, മോട്ടോറോള, സവോമി തുടങ്ങിയ മൊബൈല്‍, ക്വിക് കോമേഴ്സ്, ഷോപ്പിങ്, യാത്ര തുടങ്ങി വിവിധ വിഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ആനുകൂല്യങ്ങള്‍.
ഉപഭോക്താക്കള്‍ക്ക് ആദ്യ പരിഗണന എന്ന തങ്ങളുടെ രീതിയുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് കാര്‍ഡ്സ്, പെയ്മെന്റ്സ് ആന്റ് വെല്‍ത്ത് വിഭാഗം മേധാവിയും പ്രസിഡന്റുമായ അര്മിക ഡിക്ഷിത്ത് പറഞ്ഞു.