
സൈബർ ലോകത്ത് മലയാള നോവൽ കഥാപാത്രങ്ങളുടെ ഒരു ഡയറക്ടറി രൂപംകൊള്ളുന്നു.’താളിളക്കം’മലയാളഭാഷാ വെബ്സൈറ്റിൽ ‘സർഗവേദി ബാലുശ്ശേരി ‘യുടെ സഹകരണത്തോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
കോഴിക്കോട് പ്രോവിഡൻസ് വിമെൻസ് കോളേജിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ജസീന ജോസഫിൻ്റെ അധ്യക്ഷതയിൽ നോവലിസ്റ്റ് യു.കെ.കുമാരൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നു.
കോളേജ് ലൈബ്രറിയും മലയാളം ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സർഗവേദി പ്രസിഡൻ്റ് ഡോ.പ്രദീപ്കുമാർ കറ്റോട്, സെക്രട്ടറി വി.പി.ഏലിയാസ്, ഡോ.പ്രശാന്ത് എം.പി.(ലൈബ്രേറിയൻ),ഡോ.ദിവ്യ എം.ആർ.(മലയാളം ഡിപ്പാർട്ട്മെൻ്റ്), ശ്രീ പ്രവീൺ വർമ്മ (താളിളക്കം മലയാള ഭാഷാ വെബ്സൈറ്റ്) തുടങ്ങിയവർ പങ്കെടുക്കുന്നു.