
എം.വി.ആര് ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്സ്റ്റിറ്റ്യുട്ടില് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്കുന്നു.
2025 സെപ്തംബര്‍ 26ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് എം.വി.ആര് ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിറ്റ്യുട്ട് സെമിനാര്‍ ഹാളില്‍ നടക്കുന്ന സൗഹൃദ സദസ്സില്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ മലബാര്‍ രൂപത ബിഷപ്പ് എച്ച്. ജി. ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന് തങ്ങള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.