
എം.വി.ആര് ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്സ്റ്റിറ്റ്യുട്ടില് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്കി.
രോഗശമനത്തിന് പലരും പല മാർഗവും സ്വീകരിക്കാറുണ്ട്. അത് ഏത് ചികിത്സാരീതിയായാലും വിജയിച്ചേക്കാം. എന്നാൽ എം.വി.ആർ കാൻസർ സെൻ്ററിലെത്തുന്ന രോഗികൾ ഇവിടുത്തെ പരിചരണത്തെയാണ് എടുത്തു പറയുന്നത്. ഇവിടെയെത്തിയ രോഗികളോട് സംസാരിച്ചപ്പോൾ ഞാൻ അത് നേരിട്ടനുഭവിച്ചതാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കടന്നു വരുന്ന ആർക്കും സമാധാനവും സന്തോഷവും പകരുന്നയിടമാണ് ദേവാലയം.
ആ അർത്ഥത്തിൽ എം.വി.ആറിനെ ആതുര ദേവാലയമെന്ന് വിശേഷിപ്പിക്കാമെന്ന് മലബാർ രൂപത ബിഷപ്പ് എച്ച്.ജി ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ലേകത്തിലുള്ള ആർക്കും ഏതുസമയവും കടന്നു ചെല്ലാൻ കഴിയുന്ന ഇടമാണ് പാണക്കാട് തറവാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മേഖലയെ എങ്ങിനെ ജനനന്മയ്ക്ക് ഉപയോഗിക്കാമെന്ന് കാണിച്ച വ്യക്തിയാണ് സി.എൻ വിജയകൃഷ്ണനെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ഇത്തരത്തിൽ ഒരു സ്വീകരണം നൽകിയതിൽ എം.വി.ആർ കുടുംബത്തെ അദ്ദേഹം അനുമോദിച്ചു.എം.വി.ആർ കാൻസർ സെൻ്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അധ്യക്ഷനായി.
കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന് തങ്ങള്‍, എം.വി.ആർ കാൻസർ സെന്റർ സെക്രട്ടറി ഡോ. എൻ കെ മുഹമ്മദ് ബഷീർ, ഡയറക്ടർ എൻ.സി അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം വി ആർ കാൻസർ സെന്റർ ചിഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഹമദ് ബിൻ ഖാലിദ് സ്വാഗതവും എം വി ആർ കാൻസർ സെന്റർ ഡയറക്ടർ അഷ്റഫ് മണക്കടവ് നന്ദിയും പ്രകാശിപ്പിച്ചു.