
ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികൾക്കായി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഡ്രൈവ്
മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികൾക്കായി മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് ഒക്ടോബര്‍ 6 രാവിലെ 10.30ന് രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.
മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്തശേഷം പുതുക്കാത്തവര്‍ക്കും രജിസ്ട്രേഷൻ ക്യാൻസലായവര്ക്കും ഈ അവസരം ഉപയോഗിക്കാം.
രജിസ്ട്രേഷൻ സമയത്ത് ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകളും ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്/യുഡിഐഡി കാര്‍ഡ് എന്നിവയും ഹാജരാക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോൺ – 04935 246222
ബയോമെഡിക്കൽ എഞ്ചിനീയര്‍ ഒഴിവ്
വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാര്‍ അടിസ്ഥാനത്തിൽ ബയോ മെഡിക്കൽ എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബയോമെഡിക്കൽ എഞ്ചിനിയറിങിൽ ബിടെക് അല്ലെങ്കിൽ ബിഇ ആണ് യോഗ്യത. സര്‍ക്കാര്‍ സ്ഥാപനത്തിലെ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ഫോൺ നമ്പര്‍ ഉൾപ്പെടുത്തിയ ഫോട്ടോപതിച്ച ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ എന്നിവ ഉൾപ്പെടെയുള്ള രേഖകളുമായി സെപ്റ്റംബര്‍ 29 രാവിലെ 10 മണിക്ക് ഓഫീസിൽ അഭിമുഖത്തിന് എത്തണം ഫോൺ – 04935 240264
സ്റ്റാഫ് നഴ്സ് ഒഴിവ്
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജിഎൻഎം അല്ലെങ്കിൽ ബിഎസ്സി നഴ്സിങും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി സെപ്റ്റംബര്‍ 30 രാവിലെ 10 മണിക്ക് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും. ഫോൺ – 04936 270604, 7736919799
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൽപ്പറ്റ ഗവ ഐടിയിൽ ജൂനിയർ ഇൻസ്ട്രക്ടർ ബേക്കർ ആൻഡ് കൺഫെക്ഷനർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജി/ഫുഡ് ടെക്നോളജി വൊക്കേഷണൽ എന്നിവയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 3 രാവിലെ 11ന് ഐടിഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 205519.
ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് നിയമനം
മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആയുർ ആരോഗ്യസൗഖ്യം പദ്ധതിയുടെ നടത്തിപ്പിനായി ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് യോഗ്യതയുള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും, കെ.എൻ.എം.സി രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി അല്ലെങ്കിൽ ജിഎൻഎം നഴ്സിംഗ് യോഗ്യതയുള്ളവർക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ബി ഫാർമ അല്ലെങ്കിൽ ഡി ഫാർമ യോഗ്യതയുള്ളവർക്ക് ഫർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 4 രാവിലെ 11ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 247290
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദിവസവേതന നിരക്കിൽ എക്സ്-റേ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു (സയൻസ്), പി.എസ്.സി അംഗീകൃത ഡി.ആർ.ടി/ ബി.എസ്സി റേഡിയോളജി ആണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, ആധാർ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
തോട്ടട കണ്ണൂർ ഗവ. ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയം /ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. മുസ്ലീം വിഭാഗത്തിലെ മുൻഗണന വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11.30 ന് അഭിമുഖത്തിന് പ്രിൻസിപ്പൽ ഓഫീസിൽ എത്തണം. ഫോൺ: 04972835183
തോട്ടട കണ്ണൂർ ഗവ. ഐ ടി ഐയിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ/മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്/ മെക്കാട്രോണിക്സ് ഡിഗ്രി എന്നിവയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയം/ ഡിപ്ലോമയോടൊപ്പം രണ്ട് വർഷ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. തീയ്യ /ഈഴവ / ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972835183
തോട്ടട കണ്ണൂർ ഗവ.ഐ ടി ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം / ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04972835183
Buy Guess Women’s Black Solid Tote| Ladies Purse Handbags | Gift For Ladies