
- പുത്തൻ Škoda Octavia RS: പവർ, സ്റ്റൈൽ, പാരമ്പര്യം എന്നിവയുടെ പുനരാവിഷ്കാരം
- പ്രീ-ബുക്കിംഗിലൂടെ വെറും 20 മിനിറ്റിനുള്ളിൽ എല്ലാം വിറ്റഴിഞ്ഞു
- ലോകമെമ്പാടുമുള്ള വാഹനപ്രേമികൾ ആരാധിക്കുന്ന അതിന്റെ പ്രൗഢി വീണ്ടും ഊട്ടിയുറപ്പിക്കുന്നു
- 195 kW (265 PS)-ഉം 370 Nm-ഉം നൽകുന്ന 2.0 TSI എഞ്ചിൻ കരുത്ത്
- വെറും 6.4 സെക്കൻഡിനുള്ളിൽ 0–100 km/h ആക്സെലറേഷൻ; ഇലക്ട്രോണിക്കലായി ലിമിറ്റ് ചെയ്തിരിക്കുന്ന പരമാവധി വേഗത 250 km/h
- 10 എയർബാഗുകൾ, ADAS, ഹെഡ്-അപ്പ് ഡിസ്പ്ലേ, 360° ഏരിയ വ്യൂ ക്യാമറകൾ തുടങ്ങിയ സൗകര്യങ്ങൾ
- അഞ്ച് ശ്രദ്ധേയമായ നിറങ്ങളിൽ ലഭ്യമാണ്: മാംബ ഗ്രീൻ, കാൻഡി വൈറ്റ്, റേസ് ബ്ലൂ, മാജിക് ബ്ലാക്ക്, വെൽവെറ്റ് റെഡ്
- കസ്റ്റമർ ഡെലിവറികൾ നവംബർ 06 മുതൽ ആരംഭിക്കുന്നു
Škoda Auto India അവരുടെ 25 വർഷത്തെ വിജയകരമായ യാത്രയുടെ അടയാളമെന്നോണം ഒരു യഥാർത്ഥ ഇതിഹാസത്തിന്റെ, പുത്തൻ Octavia RS-ന്റെ, തിരിച്ചുവരവ് ആഘോഷിക്കുകയാണ്. വാഹനപ്രേമികളെയും പാരമ്പര്യവാദികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു എക്സ്ക്ലൂസീവ് ഐക്കണായി ഇന്ത്യയിൽ തിരിച്ചുവരവ് നടത്തുന്ന പുതിയ Octavia RS, സമാനതകളില്ലാത്ത ഡ്രൈവിംഗ് ഡൈനാമിക്സ്, ബോൾഡ് ഡിസൈൻ, കൃത്യമായ RS സ്പിരിറ്റ് എന്നിവ ഉൾക്കൊള്ളുന്നു. ഇവ ഫുള്ളി-ബിൽറ്റ് യൂണിറ്റ് (FBU) ആയി പരിമിതമായ എണ്ണത്തിൽ മാത്രമേ ലഭ്യമാകൂ.
വാഹനം പുറത്തിറക്കിക്കൊണ്ട് Škoda Auto India ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത ഇങ്ങനെ പറഞ്ഞു. “Octavia RS-നോടുള്ള ജനങ്ങളുടെ പ്രതികരണം അത്ഭുതാവഹമാണ്. ഈ ഐക്കണിക് മോഡൽ ഇന്ത്യയിലുടനീളമുള്ള ഡ്രൈവിംഗ് പ്രേമികളുടെ ആവേശത്തെ ജ്വലിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ Octavia RS-നുള്ള ആരാധനാപദവിയെ ശക്തിപ്പെടുത്തും. ഇന്ത്യയിൽ Škoda Auto-യുടെ വിജയകരമായ 25 വർഷങ്ങൾ ആഘോഷിക്കുമ്പോൾ, ലോകോത്തര കാറുകൾ എത്തിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ദിനംപ്രതി കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. RS ബാഡ്ജ് എന്നത് പ്രകടനത്തെ മാത്രമല്ല, Škoda ബ്രാൻഡിനോടുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ വൈകാരിക ബന്ധത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുക കൂടിയാണ് ചെയ്യുന്നത്. Škoda കുടുംബത്തിലേക്ക് പുതുതലമുറയിലെ വാഹനപ്രേമികളെ സ്വാഗതം ചെയ്യുന്നതിലും വിപണിയിൽ ഞങ്ങളുടെ ബ്രാൻഡിനെ നിർവചിക്കുന്ന ശക്തമായ പാരമ്പര്യവും ആരാധകവൃന്ദവും കെട്ടിപ്പടുക്കുന്നതിലും ഞങ്ങൾ ആവേശഭരിതരാണ്.”
കരുത്തുറ്റ ഉൾക്കാമ്പ്
Octavia RS-ന്റെ ഹൃദയം 195 kW (265 PS) പവറും 370 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഈ കാർ വെറും 6.4 സെക്കൻഡിനുള്ളിൽ 0-100 km/h വേഗത കൈവരിക്കുന്നു. കൂടാതെ ഇലക്ട്രോണിക്കലായി പരമാവധി വേഗത 250 km/h എന്ന് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ അഡ്വാൻസ്ഡ് ഷാസി സെറ്റപ്പ്, പ്രോഗ്രസീവ് സ്റ്റിയറിംഗ്, സ്പോർട്സ് സസ്പെൻഷൻ എന്നിവ കൃത്യമായ ഹാൻഡ്ലിങ്ങും ഡ്രൈവിംഗ് ഡൈനാമിക്സും നൽകുന്നു.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ
ഫുൾ LED മാട്രിക്സ് ഹെഡ്ലൈറ്റുകൾ, ഡൈനാമിക് ഇൻഡിക്കേറ്ററുകളുള്ള LED ടെയിൽ ലാമ്പുകൾ, തിളങ്ങുന്ന കറുത്ത സ്റ്റൈലിംഗ് ഘടകങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന Škoda’-യുടെ ബോൾഡ് ഡിസൈൻ തന്നെയാണ് പുതിയ Octavia RS-ലും ഉപയോഗിച്ചിരിക്കുന്നത്. ലോ-പ്രൊഫൈൽ 225/40 R19 സ്പോർട്സ് ടയറുകളുള്ള ശ്രദ്ധേയമായ 19 ഇഞ്ച് എലിയാസ് ആന്ത്രാസൈറ്റ് അലോയ് വീലുകളിൽ ഇരിക്കുന്ന ഈ കാർ തീർച്ചയായും കരുത്തുറ്റ സ്പോർട്ടി ലുക്ക് നൽകുന്നു. 4,709 mm നീളവും 1,829 mm വീതിയും 1,457 mm ഉയരവും 2,677 mm വീൽബേസും 600 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും (പിൻ സീറ്റുകൾ മടക്കിവെച്ചാൽ 1,555 ലിറ്ററിലേക്ക് വികസിപ്പിക്കാം) ഉള്ള Octavia RS ദൈനംദിന ഉപയോഗത്തിനനുയോജ്യമായ അനുപാതങ്ങളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് തെരഞ്ഞെടുക്കാനായി മാംബ ഗ്രീൻ, കാൻഡി വൈറ്റ്, റേസ് ബ്ലൂ, മാജിക് ബ്ലാക്ക്, വെൽവെറ്റ് റെഡ് എന്നീ അഞ്ച് അടിപൊളി കളർ ഓപ്ഷനുകളുമായാണ് ഈ വാഹനം നിങ്ങൾക്കുമുന്നിലെത്തുന്നത്.
അത്ലറ്റിക് എലഗൻസ്
Octavia RS-ന്റെ ഉൾവശം സ്പോർട്ടി ഘടകങ്ങളും പ്രീമിയം സുഖസൗകര്യങ്ങളും ഒരുപോലെ നിലനിർത്തുന്നു. റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുള്ള സ്യൂഡിയ/ലെതർ അപ്ഹോൾസ്റ്ററി, ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റുള്ള സ്പോർട്സ് ഫ്രണ്ട് സീറ്റുകൾ, മെമ്മറി, ഹീറ്റിംഗ്, മസാജ് ഫംഗ്ഷനുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഒരു വെർച്വൽ കോക്ക്പിറ്റ് എന്നിവ ക്യാബിനിൽ ഉൾപ്പെടുന്നു. ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, Android Auto, Apple CarPlay എന്നിവയ്ക്കായി വയർലെസ് കണക്റ്റിവിറ്റിയുള്ള 32.77cm ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.
കൂടുതൽ സ്മാർട്ട്, കൂടുതൽ സേഫ്, കൂടുതൽ ഷാർപ്പ്.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ലെയ്ൻ അസിസ്റ്റ്, ഇന്റലിജന്റ് പാർക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ Škoda-യുടെ ഏറ്റവും പുതിയ ADAS സ്യൂട്ടാണ് Octavia RS-ൽ സജ്ജീകരിച്ചിരിക്കുന്നത്. 10 എയർബാഗുകൾ, 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഒരു ഹെഡ്-അപ്പ് ഡിസ്പ്ലേ, ഡ്രൈവിംഗ് സ്റ്റെബിലിറ്റി സിസ്റ്റങ്ങൾ എന്നിവ ഉപയോഗിച്ച് സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു. സബ്വൂഫറുള്ള പ്രീമിയം കാന്റൺ 675W 11-സ്പീക്കർ സൗണ്ട് സിസ്റ്റം, വെർച്വൽ പെഡലുള്ള ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ബൂട്ട്, കൂടാതെ ഉപയോഗപ്രദമായ മറ്റനേകം സവിശേഷതകളും ഈ കാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
സ്വന്തമാക്കാം, എക്സ്ട്രാ ഓർഡിനറി
എല്ലാ Škoda-യിലെയും പോലെ, Octavia RS-നും, 4 വർഷം/100,000 km വാറന്റിയും 4 വർഷത്തെ കോംപ്ലിമെന്ററി റോഡ്-സൈഡ് അസിസ്റ്റൻസും ഉൾപ്പെടുന്ന Škoda Auto India-യുടെ വിപണിയിലെ ഏറ്റവും മികച്ച ഉടമസ്ഥാവകാശ പാക്കേജിന്റെ പിന്തുണയുണ്ട്.
പാരമ്പര്യം
വാഹനപ്രേമികൾക്ക് ആവേശമായി, ഡ്രൈവർ കേന്ദ്രീകൃതവും സോളിഡ്-ബിൽറ്റ് കാറുകളുടെ നിർമ്മാതാവുമായ Škoda-യുടെ ഇന്ത്യയിലെ ആദ്യത്തെ കാറായിരുന്നു 2001-ൽ പുറത്തിറക്കിയ Octavia. 2004-ൽ രാജ്യത്തെ ആദ്യത്തെ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പാസഞ്ചർ കാറായി RS ഇന്ത്യയിലെത്തി. ഇപ്പോൾ, അതിന്റെ ഏറ്റവും പുതിയ RS രൂപത്തിൽ, Škoda-യ്ക്ക് ഇന്ത്യയോട് കാലങ്ങളായി നിലനിൽക്കുന്ന പ്രതിബദ്ധതയുടെ പ്രതീകമായി പാരമ്പര്യം, നൂതനത്വം, കരുത്തുറ്റ പ്രകടനം എന്നിവ ഒരുമിച്ച് കാഴ്ചവയ്ക്കുന്ന Octavia തിരിച്ചെത്തിയിരിക്കുന്നു.
*****
വില INR (എക്സ്-ഷോറൂം) |
Octavia RS |
₹ 49,99,000 |