 
        കോഴിക്കോട് കോര്‍പ്പറേഷനിലെ ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രകുളം നവീകരിച്ചതിന്റെ ഉദ്ഘാടനവും പുതിയ പദ്ധതിയുടെ പ്രഖ്യാപനവും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി നവംബര്‍ 2-ന് നടത്തും.
മേയര്‍ ഡോ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ അനില്‍ കുമാര്‍ എം സി സ്വാഗത പ്രസംഗം നടത്തും.
ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് സി പി, കോഴിക്കോട് സാമൂതിരി രാജ പി കെ കേരള വര്‍മ്മ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആകും.
മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന് ചെയര്മാന് പടിയേരി ഗോപാലകൃഷ്ണന്, മുന്‍ കൗണ്‍സിലര്‍ അഡ്വ ചേമ്പില്‍ വിവേകാനന്ദന്, പാര്‍ഥസാരഥി ക്ഷേത്രം പ്രസിഡന്റ് കെ വിശ്വനാഥന്, പാര്‍ഥസാരഥി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി സോമന്, പാര്‍ഥസാരഥി ക്ഷേത്രം സെക്രട്ടറി കെ പി പ്രദീപ്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
വാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ഇ ജയരാജന് നന്ദി പ്രകാശിപ്പിക്കും.

 
                        
 
         
        