കേരള സംസ്ഥാന സാമൂഹ്യ വകുപ്പിന്റെ 2025 ലെ മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ്, സ്വകാര്യമേഖലയിലെ ശാരീരിക പരിമിതിയുള്ള മികച്ച ജീവനക്കാരി, സ്വകാര്യമേഖലയിലെശ്രവണപരിമിതിയുള്ള ജീവനക്കാരൻ എന്നീ വിഭാഗങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ആണ് എബിലിറ്റി ഫൗണ്ടേഷനു ലഭിച്ചത്.
കാഴ്ച, കേൾവി , ചലന പരിമിതി , മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നീ മേഖലകളിൽ നൂതനമായ ഇടപെടൽ നടത്തുന്ന ഈ സ്ഥാപനം പൂർണമായും ഭിന്ന ശേഷിക്കാർക്ക് പ്രാപ്യമായ രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്ന ഒന്നാണ്. എബിലിറ്റിയിലെ എല്ലാ കെട്ടിടങ്ങളും വീൽചെയർ സൗഹൃദവും കാഴ്ച പരിമിതർക്കും ചലന പരിമിതർക്കും നടക്കാൻ ക്യാമ്പസിലുടനീളം വീൽചെയർ പാത റാംപ്, ലിഫ്റ്റ്, ഹാൻഡ് റെയിൽസ്, കാഴ്ച പരിമിതരായവർക്ക് വേണ്ടി ബ്രയിൽ ലിപിയിൽ ഡിസൈൻ ചെയ്ത സൈൻ ബോർഡ്, ശുചിമുറികൾ, പാർക്കിംഗ് ഡിസ്പ്ലേ ബോർഡുകൾ, ഭിന്നശേഷി സൗഹൃദ പാർക്കിംഗ് സൗകര്യങ്ങളോടും മറ്റ് അനവധി സൗകര്യങ്ങളാൽ ഭിന്നശേഷി സൗഹൃദമായ ഈ സ്ഥാപനത്തിനാണ് മികച്ച ഭിന്ന ശേഷി സൗഹൃദ സ്ഥാപനം എന്ന സംസ്ഥാന അവാർഡ്.
മഞ്ചേരി ആമക്കാട് ചെറുകപ്പള്ളി മുഹമ്മദ് ന്റെ മകൾ ഫൗസിയ സിപി (37) ഭിന്നശേഷി പുനരധി വാസമേഖലയിൽ സജീവ പ്രവർത്തനം കാഴ്ച വെച്ച മസ്ക്കുലർ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് വീൽചെയറിൽ ഇരുന്നു സമൂഹത്തിലെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്ന ഒരു വ്യക്തി ആണ്. എബിലിറ്റിയിൽ ഗ്രാഫിക് ഡിസൈനർ ആയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയും ജോലി ചെയ്തു വരുന്ന ഫൗസിയക്ക് 9 ആം വയസ്സിൽ ആണ് ഈ അസുഖം ബാധിച്ചത്. മറ്റുള്ളവരുടെ സഹായത്തോടെ അവൾ അവളുടെ പ്ലസ് ടു പഠനം പൂർത്തിയാക്കി.
അവളുടെ അസുഖം അവളുടെ സ്വപ്നങ്ങളെ ഒരിക്കലും തളർത്തിയില്ല ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേകം ക്യാമ്പുകൾ നടത്തുകയും, 100 ഇൽ അതികം ഭിന്നശേഷിക്കാർക്ക് വീൽചെയർ വിതരണത്തിനും മുൻകൈ എടുക്കുകയും വീടുകളിൽ ഒതുങ്ങി പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത ഭിന്നശേഷിക്കാർക്ക് കൗൺസിലിങ്ങും മോട്ടിവേഷനും നൽകുകയും ചെയ്യുന്ന ഫൗസിയ മറ്റ് ഭിന്നശേഷിക്കാർക്കും ഒരുമാതൃക ആണ്.
കേൾവി പരിമിതികൊണ്ടും സംസാര പരിമിതികൊണ്ടും തന്റെ പരിമിതിയെ മറികടന്ന് കഴിവുകൾ മറ്റുള്ളവരിലേക്കും എത്തിച്ച ഒരാളാണ് അനിൽകുമാർ k. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് കളത്തേതിൽ വിശ്വനാഥൻ മകൻ അനികുമാർ എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ ഹിയറിങ് ഇമ്പയേർഡ് സ്ഥാപനത്തിലെ നിലവിലെ പ്രിൻസിപാൾ ആണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫീലിയേഷൻ ഉള്ള ശ്രവണ പരിമിതർക്ക് വേണ്ടിയുള്ള ഏക കോളേജ് ആണ് എബിലിറ്റി കോളേജ്.
വിവിധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ആംഗ്യ ഭാഷ പരിശീലനവും കോഴിക്കോട് CRC , സിറ്റി പോലീസുമായി സഹകരിച്ചു കൊണ്ട് 2022 ൽ ദേശീയ ഗീതം ആംഗ്യ ഭാഷയിൽ ആലപിച്ചതിന് എബിലിറ്റി കോളജ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചതിനും ശ്രവണശേഷിക്കാർക്ക് വേണ്ടി ഒട്ടനവധി പരിപാടികൾസംഘടിപ്പിക്കുകയും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അനിൽ കുമാർ.
മൂന്ന് അവർഡിനും 25000 രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്.

