തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത
L മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്ന തീയതി
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതാണ്. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്നതുവരെ തുടരുന്നതാണ്.
പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്വയംഭരണ സംസ്ഥാനത്തെ എല്ലാ മാതൃകാപെരുമാറ്റച്ചട്ടം സ്ഥാപനങ്ങളിലും ബാധകമായിരിക്കും. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജില്ലാ/ബ്ലോക്ക്പഞ്ചായത്തുകളുടെ കാര്യത്തിൽ, അതത് നിയോജകമണ്ഡലങ്ങളിലും പ്രസ്തുത നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ പ്രസ്തുത ഗ്രാമപഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാൽ, മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ മാത്രമാണ് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുക.
II. പൊതുവായ പെരുമാറ്റം.
L വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടുവാൻ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്നുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 121-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ടിൻ് 145-ാംവകുപ്പ്).
മറ്റു രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അത് അവരുടെ നയങ്ങളിലും പരിപാടികളിലും, പൂർവ്വകാലചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കി നിറുത്തേണ്ടതാണ്. മറ്റു കക്ഷികളുടെ നേതാക്കന്മാരുടേയുംപ്രവർത്തകരുടേയും സ്ഥാനാർത്ഥികളും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിൻ്റെ വിവിധവശങ്ങളെക്കുറിച്ച് രാഷ്ട്രീയകക്ഷികളും വിമർശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിച്ച് മറ്റ്കക്ഷികളെയും അവയിലെ പ്രവർത്തകരെയും വിമർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
7
ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ വോട്ട് തേടാൻപാടില്ല. മതസ്ഥാപനങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി മോസ്കുകൾ, ക്ഷേത്രങ്ങൾ, ചർച്ചകൾ മറ്റ് ആരാധനാലയങ്ങൾ, ഉപയോഗിക്കരുത്.
ഏതെങ്കിലും സ്ഥാനാർത്ഥിക്കോ സമ്മതിദായകനോ അവർക്ക് താത്പര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹികബഹിഷ്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ ഉയർത്തരുത് (കേരളപഞ്ചായത്ത് രാജ് 120-ാംവകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 144-ാംവകുപ്പ് ).
സമ്മതിദായകർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക, മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ വോട്ടെടുപ്പ് ദിവസം പോളിംഗ്സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിൻ്റെ കാര്യത്തിൽ 200 മീറ്ററിനുള്ളിലും വോട്ടുതേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുൻപുള്ള 48 മണിക്കൂർ സമയത്ത് പൊതുയോഗങ്ങൾ നടത്തുക, പോളിംഗ്സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളിൽ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്. (കേരള പഞ്ചായത്ത് രാജ് ആക്ട് 120, 122, 127 വകുപ്പുകളും കേരള മുനിസിപ്പാലിറ്റി ആക്ട് 144, 146, 151 വകുപ്പുകളും)
തന്നെ 6. ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും എത്ര എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്.
7രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളോ ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ പാടില്ല.
സ്ഥാപിക്കുന്നതിൽ സർക്കാർ ആഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോർഡുകളും മറ്റ് പ്രചരണോപാധികളും തടസ്സമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാർത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങൾക്ക് വേണ്ടി വരുന്ന ചെലവ്, സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തേണ്ടതാണ്. ഉണ്ടാകുന്ന വിധത്തിൽ
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകേണ്ടതാണ്. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും അതിനു വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെയ്യേണ്ടതാണ്. ചെലവിനോട് ചേർക്കുകയും
തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചരണത്തിനും ഹരിത പെരുമാറ്റ ചട്ടം (Green Protocol) അനുസരിച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കളും പുനഃചംക്രമണം ചെയ്യുന്ന വസ്തുക്കളും മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. ഇത് സംബന്ധിച്ച് നിലവിലുള്ളതും കാലാകാലങ്ങളിൽ ഉണ്ടാകുന്നതുമായ നിയമങ്ങളും കോടതി ഉത്തരവുകളും സർക്കാർ/മറ്റ്അധികാരസ്ഥാനങ്ങൾ പുറപ്പെടുവിക്കുന്ന പാലിക്കേണ്ടതാണ്. ഉത്തരവുകളും/മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.11. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ല.
III. പൊതുയോഗങ്ങൾ
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും, പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പോലീസിന് സാധ്യമാകത്തക്കവിധം സ്ഥാനാർത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
2 തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഓരോ രാഷ്ട്രീയകക്ഷികളും, സ്ഥാനാർത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്യോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങൾ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു കക്ഷി ജാഥ നടത്തുവാൻ പാടില്ല. ഒരു കക്ഷിയുടെ ചുവർപരസ്യങ്ങൾ മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്. ഇതു മൂലം എന്തെങ്കിലും ക്രമസമാധാനപ്രശ്നം ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ടവർക്ക് പോലീസ് സഹായം തേടാവുന്നതാണ്.
അവർ യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഇല്ല എന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കേണ്ടതുമാണ്. ഇവയിൽ നിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ അതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ്.
പൊതുയോഗങ്ങൾ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. (കേരള പഞ്ചായത്ത് രാജ് ആക്ട് 123-ാംവകുപ്പ്/കേരള മുനിസിപ്പാലിറ്റി ആക്ട് 147-ാംവകുപ്പ്).തിരഞ്ഞെടുപ്പ് പ്രഖ്യാപനതീയതി മുതൽ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്ന തീയതി വരെ നിയോജകമണ്ഡലത്തിലോ വാർഡിലോ നടത്തപ്പെടുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്.
യോഗങ്ങൾ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കിൽ പാർട്ടിയോ സ്ഥാനാർത്ഥിയോ കാലേകൂട്ടി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അതിനുള്ള അനുവാദം വാങ്ങേണ്ടതാണ്. Noise Pollution (Regulation and Control) Rules-2000 ൻ്റെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ട്, അനുവദനീയമായ DECIBEL ശബ്ദം മാത്രമേ ഉച്ചഭാഷിണികൾ പുറപ്പെടുവിക്കാൻ പാടുള്ളു
സർക്കാരിന്റേയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഹാളുകളിൽ യോഗങ്ങൾ നടത്താൻ അനുവദിക്കുകയാണെങ്കിൽ അപ്രകാരം യോഗങ്ങൾ നടത്തുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യഅവസരം നൽകേണ്ടതാണ്. ഇത്തരം യോഗങ്ങൾ അവസാനിച്ചാൽ ഉടൻ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചരണസാമഗ്രികളും സംഘാടകർ നീക്കം ചെയ്യേണ്ടതാണ്.
മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി 7. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബന്ധപ്പെട്ട യോഗങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
IV. ജാഥകൾ
L ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് അതിലേയ്ക്ക് നിലവിലുള്ള ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ബഹുമാനപ്പെട്ട ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകൾ അനുസരിച്ചായിരിക്കേണ്ടതുമാണ്.
2 ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിക്കേണ്ടതാണ്.
ലോക്കൽ പോലീസിന് ആവശ്യമായ ക്രമീകരണം നടത്തുന്നതിലേക്കായി പരിപാടിയുടെ സംഘാടകർ ലോക്കൽ പോലീസ് അധികാരികളെ പരിപാടിയെ സംബന്ധിച്ചു മുൻകൂട്ടി അറിയിക്കേണ്ടതാണ്.
ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളിൽ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകൾ പ്രാബല്യത്തിൽ раство എന്ന് സംഘാടകർപരിശോധിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങൾ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്കിയിട്ടില്ലെങ്കിൽ അവ കൃത്യമായി പാലിക്കുകയും വേണം. ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കേണ്ടതാണ്.
വാഹനഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിൽ കടന്നുപോകുന്നതിന് സംഘാടകർ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം. ജാഥ വളരെ ദൈർഘ്യമേറിയതാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി അത് സംഘടിപ്പിക്കണം.
ജാഥകൾ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടുകയും ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗതതടസ്സം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉണ്ടാകാതിരിക്കാനും ധാരണയിലെത്തുകയും വേണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കൽ പോലീസിൻ്റെ സഹായം തേടേണ്ടതാണ്.
ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ ജാഥയിൽ കൊണ്ട് പോകുന്നത് ഒഴിവാക്കുവാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.
മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങളും 63103 രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ സ്വീകരിക്കാൻ പാടില്ല.
V. തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയകക്ഷികളും മുന്നണികളും സ്ഥാനാർത്ഥികളും പ്രകടനപത്രികകൾ പുറപ്പെടുവിക്കാറുണ്ട്. അധികാരത്തിൽ വന്നാൽ അവർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാഗ്ദാനം ചെയ്താണ് പ്രകടനപത്രികൾ പുറപ്പെടുവിക്കുന്നത്. ബഹു. സുപ്രീം കോടതി, എസ്.സുബ്രഹ്മണ്യൻ ബാലാജി V. ഗവൺമെന്റ്റ് ഓഫ് തമിഴ്നാട് ((2013) 9 SCC 659) എന്ന കേസിൽ പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്ത് പ്രകടനപത്രികൾ പുറപ്പെടുവിക്കുന്നതിന്റെ ഔചിത്യം പരിശോധിക്കുകയും തങ്ങൾ അധികാരത്തിൽ വന്നാൽ ഏതെങ്കിലും
പാരിതോഷികങ്ങളോ സൗജന്യങ്ങളോ നൽകുമെന്ന് വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറപ്പെടുവിക്കുന്നത്, തിരഞ്ഞെടുപ്പ് വേളയിൽ സമ്മതിദായകരെ സ്വാധീനിക്കുമെന്നും അത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അവസരത്തെ ഹനിക്കുമെന്നും ആത്യന്തികമായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും കണ്ടെത്തുകയുണ്ടായി. എന്നാൽ ഭരണഘടനയുടെ ഭാഗം IV നിർദ്ദേശക തത്വങ്ങൾക്ക് അനുസൃതമായി ജനങ്ങളുടെ പൊതുവായ ക്ഷേമം മുൻനിർത്തി തങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്ത്, ചുവടെയുള്ള നിർദ്ദേശങ്ങൾക്ക് വിധേയമായി, പ്രകടനപത്രികൾ പുറപ്പെടുവിക്കുന്നതിന് തടസ്സമില്ല എന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ആയതിനാൽ ഇവ സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ കൂടി മാതൃകാ പെരുമാറ്റ സംഹിതയിൽ ഉൾപ്പെടുത്തേണ്ടതാണെന്ന് കോടതി നിർദ്ദേശിച്ചിട്ടുള്ളതുമാണ്. പ്രസ്തുത നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ കക്ഷികളും മുന്നണികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പ്രകടനപത്രികൾ പുറപ്പെടുവിക്കുമ്പോൾ ചുവടെ പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. അതായത്:-
ഭരണഘടനയുടെ അന്തസത്തയ്ക്കും ഈ മാതൃകാ പെരുമാറ്റ സംഹിതയിലെ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമായ വാഗ്ദാനങ്ങൾ രാഷ്ട്രീയ കക്ഷികളോ മുന്നണികളോ സ്ഥാനാർത്ഥികളോ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കുവാൻ പാടില്ല.
II. തങ്ങൾ അധികാരത്തിൽ വന്നാൽ ഏതെങ്കിലും പാരിതോഷികങ്ങളോ സൗജന്യങ്ങളോ നൽകുമെന്ന് തിരഞ്ഞെടുപ്പ്പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നത്,തിരഞ്ഞെടുപ്പ് വേളയിൽ സമ്മതിദായകരെ സ്വാധീനിക്കുകയും, (ঢাকবে) സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള തുല്യ അവസരത്തെ ഹനിക്കുമെന്നുമുള്ളതിനാൽ ഇത്തരം വാഗ്ദാനങ്ങൾ യാതൊരാളും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കുവാൻ പാടില്ല.
Ⅲ. ഭരണഘടനയുടെ ഭാഗം IV നിർദ്ദേശക തത്വങ്ങൾക്ക് അനുസൃതമായി ജനങ്ങളുടെ പൊതുവായ ക്ഷേമം മുൻനിർത്തി തങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്ത് പ്രകടനപത്രികകൾ പുറപ്പെടുവിക്കുന്നതിന് മേൽപ്പറഞ്ഞ തടസ്സമില്ല. എന്നാൽ അപ്രകാരം ചെയ്യുമ്പോൾ നിറവേറ്റാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രം പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ടതും അത് നടപ്പാക്കുന്നതിന് ഉണ്ടാകുന്ന സാമ്പത്തിക ചെലവുകൾ മുൻകൂട്ടി കണക്കാക്കേണ്ടതും അത് കണ്ടെത്തുന്നതിനുള്ള വഴികളും മാർഗങ്ങളും കൂടി യുക്തിസഹമായി
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കേണ്ടതുമാണ്.
IV. കേരള പഞ്ചായത്ത് രാജ് ആക്ട് 122-ാം വകുപ്പിലും കേരള മുനിസിപ്പാലിറ്റി ആക്ട് 146-ാം വകുപ്പിലും പറയുന്ന വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള നിരോധന കാലയളവിൽ ഇപ്രകാരമുള്ള യാതൊരു തിരഞ്ഞെടുപ്പ് പ്രകടനപത്രികയും പുറപ്പെടുവിക്കുവാൻ പാടില്ല.
VI. ബോർഡുകൾ/ ബാനറുകൾ/പതാകകൾ/തോ ര ണങ്ങൾ സ്ഥാപിക്കൽ
അനധികൃതമായി ബോർഡുകൾ/ബാനറുകൾ/പതാകകൾ/തോരണങ്ങൾ/ഹോർഡിംഗുകൾ എന്നിവ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാൻ പാടില്ല. ബഹു.ഹൈക്കോടതിയുടെ WP(C) 22750/2018 കേസിലെ 03.03.2021-ലെ ഇടക്കാല ഉത്തരവും, 13.03.2025 ലെ വിധിന്യായത്തിലെ നിർദ്ദേശങ്ങളും, ഇതുമായി ബന്ധപ്പെട്ട് സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾ/മറ്റു അധികാരസ്ഥാനങ്ങൾ പുറപ്പെടുച്ചിട്ടുള്ള ഉത്തരവുകൾ/മാർഗനിർദ്ദേശങ്ങൾ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.
VII. ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ അച്ചടി
ഉൾപ്പെടെ പ്രകടനപത്രിക ലഘുലേഖകളും തിരഞ്ഞെടുപ്പ് പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാംവകുപ്പിലെയും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148-ാംവകുപ്പിലെയും വ്യവസ്ഥകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും അച്ചടിശാലാ ഉടമസ്ഥരും പാലിക്കേണ്ടതാണ്. ലഘുലേഖകളുടേയും പോസ്റ്ററുകളുടേയും പുറത്ത് അത് അച്ചടിക്കുന്നയാളിൻ്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അച്ചടിക്കുന്നതിനു മുൻപായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫാറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നൽകേണ്ടതും അച്ചടിച്ചശേഷം മേൽപ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകർപ്പ്സഹിതം പ്രസ്സുടമ നിശ്ചിതഫാറത്തിൽ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന നിയമവ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളമാകാവുന്ന തടവു ശിക്ഷയോ 2000/- രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. കൂടാതെ, തിരഞ്ഞെടുപ്പ് പരസ്യബോർഡുകൾ, ബാനറുകൾ എന്നിവ സ്ഥാപിച്ചിട്ടുള്ളതും ഉയർത്തിയിട്ടുള്ളതും സംബന്ധിച്ച വിവരം ബന്ധപ്പെട്ടവർ
വരണാധികാരിയെ നിശ്ചിതഫാറത്തിൽ അറിയിക്കുകയും വേണം.
VIII. ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധമാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നത് നിയമാനുസൃതമായിരിക്കേണ്ടതാണ്. അപകീർത്തിപരമായ പ്രചാരണങ്ങൾ
IX. വാഹനങ്ങൾ
വാഹനങ്ങളിൽ ലൗഡ്സ്പീക്കർ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങൾ വരുത്തണമെങ്കിൽ അത് മോട്ടോർ വാഹന ആക്ടും മറ്റ് നിയമങ്ങളും കർശനമായി പാലിച്ചു കൊണ്ടായിരിക്കണം. ബന്ധപ്പെട്ട അധികാരികളിൽ നിന്നും ആവശ്യമായ അനുമതി വാങ്ങിയശേഷം മാത്രമേ വാഹനങ്ങളിൽ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ വീഡിയോ പ്രചാരണവാഹനമായോ ഉപയോഗിക്കുവാൻ പാടുള്ളൂ.
X. വോട്ടെടുപ്പുദിവസം
വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ടതാണ്.
രാഷ്ട്രീയകക്ഷികൾ അവരവരുടെ അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റികാർഡുകളും നൽകേണ്ടതാണ്.
സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക സ്ലിപ്പുകൾ വെള്ളകടലാസിൽ ആയിരിക്കണം. അവയിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ, ചിഹ്നമോ ഉണ്ടാകാൻ പാടില്ല.
200 മീറ്റർ പഞ്ചായത്തിനെ സംബന്ധിച്ച് പോളിംഗ്സ്റ്റേഷന്റെ പരിധിയിലോ മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് പോളിംഗ്സ്റ്റേഷന്റെ 100 മീറ്റർ പരിധിയിലോ രാഷ്ട്രീയകക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക്, വസ്ത്രങ്ങൾ, തൊപ്പി മുതലായവയൊന്നും ഉപയോഗിക്കുവാൻ പാടില്ല.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിലും വോട്ടെണ്ണുന്ന ദിവസവും മദ്യം നൽകുകയോ വിതരണം നടത്തുകയോ ചെയ്യരുത്.സംഘട്ടനവും സംഘർഷവും ഒഴിവാക്കുന്നതിനായി, പോളിംഗ് ബൂത്തുകൾക്ക് സമീപവും രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും നിർമ്മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും, ആൾക്കൂട്ടം ഒഴിവാക്കേണ്ടതാണ്.
ആർഭാടരഹിതമാണെന്ന് സ്ഥാനാർത്ഥികളുടെ ക്യാമ്പുകൾ ഉറപ്പുവരുത്തണം. ക്യാമ്പുകളിൽ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യാൻ പാടില്ല.
വോട്ടെടുപ്പ ദിവസം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾ നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നതിന് പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെർമിറ്റ് വാങ്ങി അതത് വാഹനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്.
XI. പോളിംഗ് ബൂത്ത്
സമ്മതിദായകർ ഒഴികെ, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമാനുസൃതമായ പാസില്ലാത്ത ആരും പോളിംഗ്ബൂത്തുകളിൽ പ്രവേശിക്കുവാൻപാടില്ല.
XII നിരീക്ഷകർ
സ്ഥാനാർത്ഥികൾക്കോ അവരുടെ ഏജൻ്റമാർക്കോ തിരഞ്ഞെടുപ്പ് നടത്തിപ്പിനെ സംബന്ധിച്ച് എന്തെങ്കിലും വ്യക്തമായ പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിക്കുന്ന നിരീക്ഷകരുടെ ശ്രദ്ധയിൽ കൊണ്ടുവരാവുന്നതാണ്
XIII. അധികാരത്തിലിരിക്കുന്ന കക്ഷി
കേന്ദ്രത്തിലോ സ്ഥാപനങ്ങളിലോ ഔദ്യോഗികസ്ഥാനം സംസ്ഥാനത്തിലോ തദ്ദേശസ്വയംഭരണ അധികാരത്തിലിരിക്കുന്ന കക്ഷി അതിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാവശ്യത്തിലേക്കായി വിനിയോഗിക്കരുത്. പ്രത്യേകിച്ച് –
(എ) മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മേയർ, ഡെപ്യൂട്ടി മേയർ, ചെയർമാൻ, വൈസ് ചെയർമാൻ, പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്റ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവരുടെ ഔദ്യോഗിക യാത്രകൾ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തുകയോ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനമോ ജീവനക്കാരെയോ ഉപയോഗിക്കുവാനോ പാടുള്ളതല്ല.
(ബി) അധികാരത്തിലിരിക്കുന്ന കക്ഷിയുടെ താത്പര്യാർത്ഥം സർക്കാർ വാഹനങ്ങൾ ഉപയോഗിക്കരുത്.
പൊതുസമ്മേളനത്തിനായി ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങളും, മൈതാനങ്ങളും അതുപോലെതന്നെ ഹെലിപ്പാഡുകൾ തുടങ്ങിയവയും ഭരണകക്ഷിയുടെ മാത്രം ഉപയോഗത്തിനായി കൈയടക്കിവയ്ക്കാൻ പാടുള്ളതല്ല. മേൽപ്പറഞ്ഞ സ്ഥലങ്ങൾ ഭരണകക്ഷിക്കാർക്ക് ലഭ്യമായ അതേ വ്യവസ്ഥയിൽ തന്നെ മറ്റു കക്ഷികൾക്കും ലഭ്യമാക്കേണ്ടതാണ്.
റെസ്റ്റ്ഹൗസുകൾ, തുടങ്ങിയവയിലെ ഗസ്റ്റ്ഹൗസുകൾ സ്ഥലസൗകര്യങ്ങൾ പ്രചാരണ ഓഫീസായോ സമ്മേളന സ്ഥലമായോ ഉപയോഗിക്കാൻ പാടുള്ളതല്ല.
4 തിരഞ്ഞെടുപ്പ് സമയത്ത് അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ താത്പര്യത്തിനായി അവരുടെ ഭരണനേട്ടങ്ങളെക്കുറിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകളുടെയോ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയോ ചെലവിൽ വർത്തമാനപ്പത്രങ്ങളിലോ, ദൃശ്യ-ശ്രവ്യ-സാമൂഹ്യമാധ്യമങ്ങളിലോ പരസ്യങ്ങൾ നൽകാൻ പാടില്ല.
5 തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം മന്ത്രിമാരോ, എം.പിമാരോ, എം.എൽ.എ.മാരോ, മേയർമാരോ, ഡെപ്യൂട്ടി ചെയർപേഴ്സണോ, ഡെപ്യൂട്ടി ചെയർപേഴ്സണോ, മേയർമാരോ, പഞ്ചായത്ത് പ്രസിഡന്റുമാരോ, വൈസ് പ്രസിഡന്റ്മാരോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരോ, മറ്റ് അധികാരികളോ തങ്ങളുടെ വിവേചനാധികാരമുപയോഗിച്ച് നൽകാവുന്ന ഫണ്ടുകളിൽ നിന്ന് ആനുകൂല്യങ്ങൾ നൽകാൻ പാടുള്ളതല്ല.
6 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം, മന്ത്രിമാർ, എം.പിമാർ, എം.എൽ.എ.മാർ, മേയർമാർ, ഡെപ്യൂട്ടി മേയർമാർ, ചെയർ പേഴ്സൺമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡൻ്റമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റ് അധികാരികൾ തുടങ്ങിയവർ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ് :-
(4) പുതിയ ധനസഹായം അനുവദിക്കുകയോ നൽകാമെന്ന് ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുക, പുതുതായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാതിരിക്കുക.
(ബി) പുതിയ പദ്ധതികളുടെയോ സീമുകളുടെയോ ഉദ്ഘാടനം, തറക്കല്ലിടൽ മുതലായവ ഒഴിവാക്കുക. റോഡ്നിർമ്മാണം, ശുദ്ധജലവിതരണം, വൈദ്യുതിവിതരണം തുടങ്ങിയവയെക്കുറിച്ച് പുതുതായി ഉറപ്പുകൾ നൽകാതിരിക്കുക, പ്രഖ്യാപനങ്ങൾ നടത്താതിരിക്കുക.
സർക്കാരിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ഇടക്കാല/താല്കാലിക നിയമനങ്ങൾ നടത്താതിരിക്കുക.
(ഡി) കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എ.മാർ, മേയർ, ഡെപ്യൂട്ടി മേയർ, ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, തദ്ദേശസ്ഥാപനങ്ങളിലെ അംഗം എന്നിവർ. സ്ഥാനാർത്ഥി/ വോട്ടർ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടെ ഏജന്റ് എന്നീ നിലയിലല്ലാതെ പോളിംഗ് സ്റ്റേഷനുകളിലോ കൗണ്ടിംഗ് സ്റ്റേഷനുകളിലോ പ്രവേശിക്കുവാൻ പാടുള്ളതല്ല. XIV. കേന്ദ്ര-സംസ്ഥാന സർക്കാർജീവനക്കാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാൻ പാടില്ല. ഇവർ ഒരു സ്ഥാനാർത്ഥിയുടെ ഏജന്റായോ, പോളിംഗ് ഏജൻ്റായോ വോട്ടെണ്ണൽ ഏജന്റായോ പ്രവർത്തിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
XV. ഡമ്മി ബാലറ്റുകളുടെ അച്ചടി
സ്ഥാനാർത്ഥികളോ, രാഷ്ട്രീയകക്ഷികളോ ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നതിന് തടസ്സമില്ല, എന്നാൽ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസൽ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാൻ പാടില്ല. ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് പിങ്കും ജില്ലാ പഞ്ചായത്തുകൾക്ക് നീലയും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ വെള്ള, പിങ്ക്, നീല, എന്നീ നിറങ്ങളൊഴിച്ച് മറ്റു നിറങ്ങളിൽ ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കാം.
ഒരു സ്ഥാനാർത്ഥി തൻ്റെ പേര് ബാലറ്റ് പേപ്പറിൽ എവിടെ വരുമെന്ന് സൂചിപ്പിക്കാൻ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നതിന് തടസ്സമില്ല. പക്ഷെ അതേ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മറ്റു സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കാൻ പാടില്ല.

