ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ കോഴിക്കോട് സോൺ വനിത കമ്മിറ്റിയുടെ കൺവൻഷൻ ‘V’ZONE 2025 നവംബർ 9 ഞായറാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ കോഴിക്കോട് Span Hotels ൽ വച്ച് നടന്നു.
AMAI കോഴിക്കോട് ജില്ലാ കമ്മിറ്റി ആതിഥ്യമരുളിയ പരിപാടിയുടെ യോഗാധ്യക്ഷ കോഴിക്കോട് സോൺ വനിതാ ചെയർപേഴ്സൺ ഡോ :സരിത സതീഷ് (കണ്ണൂർ AMAI) ആയിരുന്നു.കൺവീനർ ഡോ: ഇന്ദു കിഷോർ(വയനാട് AMAI) സ്വാഗതം ആശംസിച്ചു.
AMAI ജനറൽ സെക്രട്ടറി ഡോ :പി.കെ ഹരിദാസ് ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സംസ്ഥാന വനിത കമ്മിറ്റി ചെയർപേഴ്സൺ ഡോ:ഷെറിസി യും കൺവീനർ ഡോ:റോഷ്ന സുരേഷും വനിതാ നേതാക്കൾ എന്ന നിലയിൽ സോണിലെ വനിതാഭാരവാഹികളോട് ആശയങ്ങൾ പങ്കുവച്ചു.
കോഴിക്കോട് സോൺ സെക്രട്ടറി ഡോ:സുഗേഷ്കുമാർ ജി.എസ്,
സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഡോ: സുധീർ,AMAI കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ :അനൂപ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഡോ ഇന്ദു കിഷോർ വനിതാ സോണിൻ്റെ റിപ്പോർട്ടും, സോണിൻ്റെ നാലു ജില്ലകളായ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ലെ വനിതാകമ്മിറ്റി ഭാരവാഹികളായ ഡോ. ജസീല ഷിഫ്ന,ഡോ:വിദ്യാലക്ഷ്മി,ഡോ:രേഖ ആകാശ്,ഡോ.അശ്വതി ഭരതൻ,ഡോ.ബിന്ദു,ഡോ.സെമീന,ഡോ. ദീപ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
കോഴിക്കോട് ജില്ലാ വനിതാചെയർപേഴ്സൺ ഡോ:ജസീല ഷിഫ്ന യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
ശേഷം ഡോ: ജിതോയ് പി.കെ യുടെ ‘പവർ ടോക്കും’ ഡോ.സരിത സതീഷിൻ്റെ സ്ത്രീരോഗചികിത്സാനുഭവങ്ങളെ മുൻനിർത്തിയുള്ള ക്ലാസ്സും ഉണ്ടായിരുന്നു.സോണിലെ എഴുപതോളം വനിതാഭാരവാഹികളും മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു.

