കോടഞ്ചേരി: ഏഴാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരണ യോഗവും ഓഫീസ് ഉദ്ഘാടനവും നടത്തി. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ സെന്റ് മേരീസ് ഫെറോനാ ചർച്ച് റെക്ടർ കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ചു.
കേരള മാസ്റ്റേഴ്സ് അസോസിയേഷൻ ട്രഷറർ റോബർട്ട് ജോസഫ് അറയ്ക്കൽ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തി.
സിജി എൻ എം, ഷിബു പുതിയേടത്ത്, ജയ്സൺ മേനാക്കുഴി, ലിസ്സി ചാക്കോ, ചിന്ന അശോകൻ, വാസുദേവൻ മാസ്റ്റർ, ജോയി പി പി, ഷാജു N T , പോൾസൺ അറയ്ക്കൽ, സുഗതകുമാർ സി എ, സന്തോഷ് സെബാസ്റ്റ്യൻ പ്രസംഗിച്ചു.
പ്രിയങ്ക ഗാന്ധി എം.പി.,താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ലിന്റോ ജോസഫ് എം.എൽ.എ., ഡോ. എം.കെ. മുനീർ എം.എൽ.എ., ആർ.എസ്. പ്രശാന്ത് എന്നിവർ മുഖ്യ രക്ഷാധികാരികളായും ഫാ. കുര്യാക്കോസ് ഐക്കു ളമ്പിൽ (ചെയർമാൻ) അലക്സ് തോമസ് (കൺ വീനർ) ഡാർലിൻ സി ഡിക്രൂസ് ( കോർഡിനേറ്റർ)
ജോർജ് ബി. വർഗീസ് (ഡയർക്ടർ ) റോബർട്ട് ജോസഫ് (ഓർഗനൈസിങ്ങ് സിക്രട്ടറി)
സനി പുള്ളിക്കാട്ടിൽ (ട്രഷറർ) ഉൾപ്പെടെ നൂറ്റിയൊന്ന് അംഗ കമ്മിറ്റി രൂപികരിച്ചു
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള പുരുഷ- വനിതാ ടീമുകളും പങ്കെടുക്കുന്ന ഈ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ ഡിസംബർ 27 മുതൽ 31 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

