64-ാമത് കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ വരവ് വിളിച്ചോതികൊണ്ട് പബ്ലിസിറ്റി കമ്മറ്റിയും ജീവിഎച്ച് എസ് സ്കൂൾ കൊയിലാണ്ടിയിലെ എൻ. സി. സി , . എൻ. എസ് എസ് , . എസ്. പി.സി , ജെ. ആർ.സി ., ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളും ചേർന്ന് വിളംബര ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
വിളംബര ജാഥ കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അവിനാഷ് ഫ്ലാഗ് ഓഫ് ചെയ്തു. പബ്ലിസിറ്റി കൺവീനർ കെ. മുഹമ്മദ് അസ്ലം . കെ. എം. എ നാസർ , എ സജീവൻ, പ്രവീൺ കുമാർ, എൻ വി പ്രദീപ് കുമാർ, ഇ.കെ. സുരേഷ്, ബിജേഷ് ഉപ്പാലക്കൽ, ടി ഷജിത, നവീന എം, നസീർ എഫ് എം , അരുൺ ജെ.ആർ , റഫീഖ് നേതൃത്വം നൽകി.

